LATESTArticlesNATIONAL

ഇന്ത്യ മറന്നോ.. റാവുവിന് ഇന്ന് നൂറ്

സന്തോഷ് കുന്നുപറമ്പില്‍
ഭാരതത്തിന്റെ പത്താമത്തേ പ്രധാനമന്ത്രിയായിരുന്ന പമൂലപറട്ടി വെങ്കിട്ട നരസിംഹറാവുവിന്റെ നൂറാമത് ജന്‍മദിനമാണ് ഇന്ന്. 1921 ജൂണ്‍ 28 ന് ആന്ധ്രാപ്രദേശിലെ കരിംനഗര്‍ (ഇപ്പോഴത്തേ തെലങ്കാന) നര്‍ സാംപേട്ടിലെ ലഖ്‌നേപള്ളിയില്‍ ആണ് പി വി നരസിംഹറാവു ജനിച്ചത്.1991 മുതല്‍ 1996 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റും ആയിരുന്ന നരസിംഹറാവുവിന്റെ നൂറാം ജന്‍മദിനം ആചരിക്കുമ്പോള്‍ ആധുനിക ഇന്ത്യയുടെ മുഖവുരയില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ചോദ്യം ചെയ്യപ്പെടാത്തതു തന്നെയാണ്.
ഇന്ത്യയില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായാണ് നരസിംഹറാവു അറിയപ്പെടുന്നത് ആധുനിക ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച റാവു വിദേശ നിക്ഷേപത്തിനായി രാജ്യത്ത് ഉണ്ടായിരുന്ന തടസ്സങ്ങള്‍ പലതും എടുത്തു കളഞ്ഞു. റാവുവിന്റെ കാലത്താണ് അയോദ്ധ്യാ തര്‍ക്കം അതിന്റെ പാരമ്യത്തില്‍ എത്തിയത്. സാമ്പത്തിക രംഗത്തേ ചുവപ്പുനാടകളില്‍ നിന്നും ലൈസന്‍സിരാജില്‍ നിന്നും രാജ്യത്തേ മോചിപ്പിച്ച് ഉദാരവത്കരണത്തിന്റെ വഴിയേ നടത്തിയ വ്യക്തി എന്ന നിലയില്‍ ആയിരിക്കും പി വി നരസിംഹറാവു ഇന്ത്യയുടെ ചരിത്രത്തില്‍ അറിയപ്പെടുക .
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി എന്നിനിലകളില്‍ കഴിവു തെളിയിച്ച റാവു തികച്ചും ആകസ്മികമായിട്ടാണ് 1991 ല്‍ രാജീവ് ഗാന്ധി വധത്തേ തുടര്‍ന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2004 ഡിസംബര്‍ 23ന് ആണ് നരസിംഹറാവു അന്തരിച്ചത്. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹത്തിന്റെ ആത്മകഥയായ ദി ഇന്‍സൈഡര്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ പുസ്തകം ആണ്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker