കാലിഫോര്‍ണിയ: ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണയയില്‍ നിന്നാണ് അന്‍മോളിനെ പിടികൂടിയതെന്നാണ് വിവരം. അന്‍മോല്‍ ബിഷ്ണോയിയെ ചോദ്യം ചെയ്ത ശേഷം, ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസ് അധികൃതര്‍ ആദ്യം അദ്ദേഹത്തെ കനേഡിയന്‍ അധികൃതര്‍ക്ക് കൈമാറും. തുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ക്ക് കസ്റ്റഡിയില്‍ ലഭിച്ചേക്കുമെന്ന് മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ റിവാര്‍ഡ് എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അന്‍മോള്‍ ബിഷ്‌ണോയ് ഗുഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റില്‍ അന്‍മോള്‍ ബിഷ്‌ണോയിയെ എന്‍ഐഎ ഉള്‍പ്പെടുത്തിയിരുന്നു.
98 Less than a minute