BREAKING NEWSLATESTNATIONAL

ഇന്ദിരയെ പുകഴ്ത്തി രാജ്‌നാഥ് സിംഗ്; ‘യുദ്ധസമയത്ത് അവര്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചു’

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ദിരാഗാന്ധി വര്‍ഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത്, യുദ്ധസമയത്തും അവര്‍ രാജ്യത്തെ മുന്നില്‍ നിന്ന് നയിച്ചുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. 1971ല്‍ പാകിസ്താനെതിരായ യുദ്ധത്തിലെ ഇന്ദിരാഗാന്ധിയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘സായുധ സേനയിലെ സ്ത്രീകള്‍’ എന്ന വിഷയത്തില്‍ ഷാങ്ഹായി കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ റാണി ലക്ഷ്മി ഭായിയെക്കുറിച്ചും മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ചും അദ്ദേഹം പുകഴ്ത്തി സംസാരിച്ചു. രാജ്യത്തിന്റെ വികസനത്തില്‍ സ്ത്രീശക്തിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യയ്ക്ക് നല്ല അനുഭവ പാരമ്പര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ സുരക്ഷയുടേയും രാഷ്ട്ര നിര്‍മ്മാണത്തിന്റേയും വിവിധ മേഖലകളില്‍ സ്ത്രീകളുടെ സംഭാവനകള്‍ അംഗീകരിക്കുകയും അവ എടുത്ത് പറയേണ്ടതുമാണെന്ന് അദ്ദേഹം കൂട്ടി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയും നിരവധി സ്ത്രീകള്‍ കൈയില്‍ ആയുധമേന്തിയിട്ടുണ്ട്. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടേണ്ട വ്യക്തികളില്‍ ഒരാളാണ് റാണി ലക്ഷ്മി ഭായ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വര്‍ഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത് യുദ്ധസമയത്ത് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. പ്രതിഭാ പാട്ടീല്‍ ഇന്ത്യയുടെ രാഷ്ട്രപതിയും സായുധ സേനയുടെ പരമോന്നത കമാന്‍ഡറുമായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker