മാന്നാര്‍: ഇന്ദിരാഗാന്ധിയുടെ ഭരണ കാലഘട്ടം ഇന്ത്യക്ക് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ അഭിമാനപൂര്‍വ്വം ശിരസ്സ് ഉയര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന നിലയില്‍ ആയിരുന്നു എന്ന് കെ പി സി സി മുന്‍ സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് അഭിപ്രായപ്പെട്ടു. വ്യവസായിക രംഗത്തും, ശാസ്ത്ര-സാങ്കേതിക രംഗത്തും ഭാരതത്തിനു കുതിച്ചു ചാട്ടം നടത്താന്‍ അവരുടെ ഭരണത്തിലൂടെ കഴിഞ്ഞിരുന്നുവെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
മാന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഇന്ദിരാഗാന്ധി ജന്മദിന വാര്‍ഷികം ഉത്ഘാടനം ചെയ്യുകയായിരുന്നു അബ്ദുല്‍ ലത്തീഫ്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത് ശ്രീരംഗം അധ്യക്ഷത വഹിച്ചു.
75 Less than a minute