LIFE STYLE

ഇന്ദ്രജിത്തിന്റെ ഒറ്റമുണ്ടെന്ന് ട്രോളന്മാർ ; അവർക്കെല്ലാം മനസ്സിലായെന്ന് പൂർണിമ

തന്റെ പുതിയ ചിത്രത്തിനു ലഭിച്ച രസകരമായ ട്രോൾ പങ്കുവച്ച് പൂർണിമ ഇന്ദ്രജിത്ത്. ‘മുണ്ടുടുത്തു നിൽക്കുന്ന ഞാൻ’ എന്ന അടിക്കുറിപ്പോടെ പൂർണിമ സമൂഹമാധ്യമത്തിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഖാദി കൊണ്ടുള്ള വസ്ത്രം ധരിച്ചു നിൽക്കുന്ന ഈ സ്റ്റൈലിഷ് ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. ഇതോടൊപ്പം ട്രോളന്മാരുടെ ശ്രദ്ധ പതിഞ്ഞതും ട്രോളിൽ ഇടം നേടിയതും.

തനിക്കു ലഭിച്ച ട്രോൾ പൂര്‍ണിമ ഇൻസ്റ്റഗ്രാം സ്റ്റോറിയായാണു പങ്കുവച്ചത്. പൂർണിമയുടെ വസ്ത്രം കണ്ട് ഭർത്താവ് ഇന്ദ്രജിത്ത് നെ‍ഞ്ചത്തു കൈവെച്ചു നിൽക്കുന്നതാണ് ട്രോളിലുള്ളത്. ഇതോടൊപ്പം ‘ദേവിയേ എന്റെ പുതിയ ഒറ്റമുണ്ട്’ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. രസകരമായ ഈ ട്രോൾ പങ്കുവച്ചു കൊണ്ട് ‘അവർക്കെല്ലാം മനസ്സിലായി ഇന്ദ്രാ’ എന്ന് പൂർണിമ കുറിച്ചു.

പ്രാണ എന്ന ബ്രാൻഡിലൂടെ ഫാഷൻ ഡിസൈനിങ് രംഗത്തെ ശക്തമായ സാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. കൈത്തറി മേഖലയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങളിലും പൂർണിമ സജീവമാണ്.

Tags

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close