BREAKING NEWSKERALA

ഇന്ധനവില ഇന്നും കൂടി; പാറശാലയില്‍ പെട്രോള്‍ വില സെഞ്ച്വറി കടന്നു

തിരുവനന്തപുരം: ഇന്ധന വില വീണ്ടും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് കടന്നു. പാറശാലയില്‍ പെട്രോള്‍ ലിറ്ററിന് 100.04 പൈസയാണ്.
തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും കൊച്ചിയില്‍ 97.98 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയില്‍ 94.79 രൂപയുമാണ്. 22 ദിവസത്തിനിടയില്‍ 12ാം തവണയാണ് ഇന്ധന വില കൂടിയത്.
രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പെട്രോള്‍ വില നൂറ് കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോള്‍ വില വര്‍ധിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളായ മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ നേരത്തെ തന്നെ പെട്രോള്‍ വില നൂറ് കടന്നിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker