BREAKING NEWSKERALA

ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് ഡീസല്‍ വില 99.10 രൂപ

തിരുവനന്തപുരം: തുടര്‍ച്ചയായ ഒമ്പതാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ വിവിധ നഗരങ്ങളില്‍ പെട്രോളിന് പുറമേ, ഡീസല്‍ വിലയും നൂറിലേക്ക് അടുക്കുകയാണ്.
തിരുവനന്തപുരത്ത് ഡീസല്‍ വില 99 രൂപ 10 പൈസ ആയി. 105 രൂപ 78പൈസയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. കൊച്ചിയില്‍ പെട്രോള്‍ വില 103 രൂപ 80 പൈസയും ഡീസല്‍ വില 97 രൂപ 20 പൈസയുമായി. കോഴിക്കോട് പെട്രോള്‍ വില 104 രൂപ 02 പൈസയുമായും ഡീസല്‍ വില 97 രൂപ 51 പൈസയുമായും വര്‍ധിപ്പിച്ചു.
ഇന്നലെ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ബുധനാഴ്ച്ച പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു.
പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസല്‍ വില വര്‍ധിപ്പിച്ചത്. സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker