BREAKING NEWSKERALALATEST

ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 97.85 രൂപ

തിരുവനന്തപുരം: ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിനും ലിറ്ററിനും 29 പൈസ വീതമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോളിന് വില. ഡീസലിന് 93.19 രൂപയും.കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില.ഈ മാസം ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
ഇന്ധനവില വര്‍ധനയ്‌ക്കെതിരേ കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ ജൂണ്‍ 11ന് സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. എം.പി.മാര്‍ എം.എല്‍.എ.മാര്‍, ഉന്നത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker