കൊച്ചി : ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാമത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത്.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 രൂപ 89 പൈസയായി ഉയര്‍ന്നു. ഡീസല്‍ വില 96 രൂപ 47 പൈസയായി വര്‍ധിച്ചു.കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101 രൂപ 01 പൈസയാണ്. ഡീസല്‍ വില 94 രൂപ 71 പൈസയാണ്.