മാന്നാര്‍: ഇന്നര്‍ വീല്‍ ക്ലബ് ഓഫ് ഗോള്‍ഡന്‍ മാന്നാറിന്റെ ഈ വര്‍ഷത്തെ എഡ്യൂക്കേഷനിസ്റ്റ് അവാര്‍ഡ് മാന്നാര്‍ ജെ.ബി എല്‍.പി. എസ് പ്രധമാദ്ധ്യാപിക ഗീതയ്ക്ക് നല്‍കി. മാന്നാര്‍ ജെ. ബി. എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച അദ്ധ്യാപകദിനാചരണയോഗത്തില്‍ വച്ച് മൂന്നു പതിറ്റാണ്ടിലധികം അദ്ധ്യാപന ജീവിതം നയിച്ച് ഈ വര്‍ഷം വിരമിക്കുന്ന പ്രഥമ അദ്ധ്യാപിക എ. ഗീതയെ ‘ഇന്നര്‍വീല്‍ എജ്യുക്കേഷനിസ്റ്റ് അവാര്‍ഡ് ‘നല്‍കി ആദരിച്ചു. ഇന്നര്‍വീല്‍ ക്ലബ്ബ് പ്രസിഡണ്ട് പ്രൊഫസര്‍ ഡോ. ബീന എം .കെ ,സെക്രട്ടറി രശ്മി ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ശ്രീകല, ഡോ. ബിന്ദു എസ്, ലീജ മഹേഷ് ,സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് നിസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാന്നാറിലെ പ്രസിദ്ധരും അനേകം ശിഷ്യ സമ്പത്തുള്ളവരും അദ്ധ്യാപന മികവുകൊണ്ട് ശ്രദ്ധേയരുമായി തീര്‍ന്ന മുതിര്‍ന്ന അദ്ധ്യാപികമാരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഗുരുദക്ഷിണ നല്‍കി പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
63 Less than a minute