തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍. ഹോട്ടലുകളില്‍നിന്ന് നേരിട്ട് പാഴ്സല്‍ വാങ്ങാന്‍ അനുവാദമില്ല, പകരം ഹോം ഡെലിവറി മാത്രം. കെ.എസ്.ആര്.ടി.സി. ദീര്‍ഘദൂര സര്‍വീസ് ഉണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക.
ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പച്ചക്കറി, പാല്, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ തുറക്കും. നിര്‍മാണമേഖലയില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പോലീസിനെ അറിയിച്ചശേഷം പണികള്‍ നടത്താം.