LATESTNATIONALTOP STORY

ഇന്ന് കാര്‍ഗില്‍ വിജയദിനം; വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി

 


കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച വീര ജവാന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബാരാമുല്ല യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കാന്‍ കഴിയാതിരുന്നത്.

സ്വതന്ത്ര ഇന്ത്യ കണ്ട വലിയ യുദ്ധങ്ങളില്‍ ഒന്ന്. കാര്‍ഗില്‍ യുദ്ധം. ദ്രാസ് മേഖലയില്‍ ആടിനെ തേടിയിറങ്ങിയ താഷി നഗ്യാനാണ് പാക് നുഴഞ്ഞുകയറ്റശ്രമം സൈന്യത്തെ അറിയിച്ചത്.തൊട്ട് പിന്നാലെ കര നാവിക വ്യോമ സേനകള്‍ ഒരുമിച്ച് നിരന്നു. ഇന്ത്യ ഓപ്പറേഷന്‍ വിജയ് ആരംഭിച്ചു.1999 മെയ് രണ്ടു മുതല്‍ മുതല്‍ ജൂലൈ വരെ 72 ദിവസം നീണ്ട പോരാട്ടം.യുദ്ധത്തില്‍ 527 ജവാന്മാരാണ് മരിച്ചത്. കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിയച്ചതിന്റെ ഓര്‍മ്മയ്ക്കാണ് എല്ലാ ജൂലൈ 26നും കാര്‍ഗില്‍ വിജയ് ദിവസായി രാജ്യം ആചരിക്കുന്നത്.

1999 ലെ മഞ്ഞുമൂടിയ മേയ് മാസത്തിലായിരുന്നു, കാര്‍ഗിലിന്റെ മണ്ണിലേക്ക് ചതിപ്രയോഗത്തിലൂടെയുള്ള അയല്‍ക്കാരന്റെ കടന്നുകയറ്റം. പ്രദേശത്തെ ആട്ടിടയന്മാരാണ് ആയുധധാരികളായ അപരിചിതരുടെ സാന്നിധ്യം ആദ്യം കണ്ടത്. സൂചന പിന്തുടര്‍ന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം മടങ്ങിവന്നില്ല. ഒട്ടും വൈകിയില്ല, ഇന്ത്യന്‍ സൈന്യം ആ വലിയ പോരാട്ടത്തിന് പേരിട്ടു. ഓപ്പറേഷന്‍ വിജയ്.

ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാര്‍ക്ക് നേരെ നിരന്തരം തീ തുപ്പി. ഇന്ത്യന്‍ സൈന്യത്തിന്റഎ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് ചതിയന്‍പട പരാജയം സമ്മതിച്ചു. തോലോലിങ്, ഹംപ് പോയിന്റ്, ടൈഗര്‍ഹില്‍… തന്ത്രപ്രധാന കുന്നുകളിലെല്ലാം ഇന്ത്യന്‍ പാതക വീണ്ടും ഉയര്‍ന്നു പാറി. കാര്‍ഗിലില്‍ തുടങ്ങിയ ആഘോഷം രാജ്യമെങ്ങും പടര്‍ന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker