BREAKING NEWSNATIONAL

ഇന്ന് മഹാത്മാ ഗാന്ധിയുടെ 152ാം ജന്മദിനം

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹമാത്മാ ഗാന്ധിയുടെ 152ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം. ലോകമെമ്പാടും ഗാന്ധിയന്‍ തത്വങ്ങള്‍ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഘട്ടത്തിലാണ് മറ്റൊരു ഗാന്ധി ജയന്തി കൂടി കടന്നുവരുന്നത്. അഹിംസ ഉയര്‍ത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ലോകം ആചരിക്കുന്നത്.
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജനനം. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹമാത്മവിന് ആദരമര്‍പ്പിച്ചുകൊണ്ട് മഹത് വചനങ്ങളും ഗാന്ധി ജയന്തി ആശംസകളും അറിയാം.

ഗാന്ധി വചനങ്ങള്‍

‘വളരെ സൗമ്യമായിത്തന്നെ, നിങ്ങള്‍ക്ക് ഈ ലോകത്തെ പിടിച്ചുകുലുക്കാനാകും’.
‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’
‘നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളുടെ ചിന്തകളാകുന്നു, ചിന്തകള്‍ വാക്കുകളും, വാക്കുകള്‍ പ്രവൃത്തികളും, പ്രവൃത്തികള്‍ മൂല്യങ്ങളുമാകുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാകുന്നത്.’
‘മനുഷ്യന്‍ അവന്റെ ചിന്തകളുടെ ഉത്പന്നമാണ്. അവന്‍ ചിന്തിക്കുന്നതെന്തോ അതാണ് അവന്‍ ആയിത്തീരുന്നത്.’
‘സമാധാനത്തിലേയ്ക്ക് ഒരു പാതയില്ല, സമാധാനമാണ് പാത.’
‘അധ്വാനവും അധ്യയനവും പ്രാര്‍ഥനയുമാണ് ആരോഗ്യത്തിന്റെ മൂന്ന് താക്കോല്‍. ഏതെങ്കിലുമൊന്നിന്റെ അഭാവം ആരോഗ്യത്തെ ബാധിക്കും.’
‘എന്തെങ്കിലും ചെയ്യും മുമ്പ്, ആ ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ കണ്ടിട്ടുള്ള പാവപ്പെട്ടവരുടെ മുഖങ്ങള്‍ ഓര്‍മയിലേക്ക് കൊണ്ടുവരിക. നിങ്ങള്‍ ചെയ്യാന്‍ പോകുന്ന പ്രവൃത്തികൊണ്ട് അവര്‍ക്കെന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്ന് സ്വയം ചോദിക്കുക.’
‘മതങ്ങള്‍ അന്യോന്യം വേര്‍തിരിക്കാനല്ല, മറിച്ച് കൂട്ടിയിണക്കാനാണ്.’
‘എന്റെ മതം സത്യത്തെയും അഹിംസയെയും അടിസ്ഥാനമാക്കിയുള്ളതാണ്. സത്യം എന്റെ ദൈവമാണ്. അവനെ തിരിച്ചറിയാനുള്ള മാര്‍ഗമാണ് അഹിംസ.’
‘മനുഷ്യന്‍ അവെന്റ സ്വന്തം മതത്തിന്റെ ഹൃദയത്തില്‍ എത്തുന്നുവെങ്കില്‍ അയാള്‍ മറ്റു മതങ്ങളുടെ ഹൃദയത്തിലും എത്തിയിരിക്കും.’

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker