BREAKING NEWSKERALA

ഇന്ന് യാത്രകള്‍ക്കു കര്‍ശന നിയന്ത്രണം; സത്യവാങ്മൂലം നിര്‍ബന്ധം

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്നും സമ്പൂര്‍ണ ലോക്ഡൗണ്‍. ഹോട്ടലുകളില്‍നിന്നു പരമാവധി ഹോം ഡെലിവറി നല്‍കണമെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ തന്നെ ആ സൗകര്യമില്ലാത്തയിടങ്ങളില്‍ പാഴ്‌സല്‍ ആകാമെന്നു ഡിജിപി വ്യക്തമാക്കി. വാങ്ങാനായി പോകുന്നവര്‍ സത്യവാങ്മൂലം കരുതണം. യാത്രകള്‍ക്കു കര്‍ശന നിയന്ത്രണമുണ്ട്. അവശ്യസേവന മേഖലയിലുള്ളവര്‍ക്കു മാത്രമാണ് ഇളവ്. ലോക്ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നാളെ മുതല്‍ തുടരും.
ഭക്ഷ്യോല്‍പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യം, മാംസം, പാല്‍ എന്നിവ വില്‍ക്കുന്ന കടകളും കള്ളുഷാപ്പുകളും ഇന്നു രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പരിമിതം. നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാം. പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker