BREAKING NEWSLATESTLIFE STYLENATIONAL

ഇന്ന് യോഗ ദിനം… എന്താണ് ‘യോഗ’ ?; നിത്യജീവിതത്തില്‍ യോഗയുടെ പ്രാധാന്യം

ഭാരതീയ സംസ്‌കാരം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമ മുറയാണ് യോഗ എന്ന് പറയുന്നത്.
എല്ലാ വര്‍ഷവും ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന ലക്ഷ്യം. ആദ്യമായി യോഗ ദിനം ആഘോഷിച്ചത് 2015 ജൂണ്‍ 21നായിരുന്നു.
5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമെന്യേ ആര്‍ക്കും യോഗ പരിശീലിക്കാവുന്നതാണ്. ഏറ്റവും സങ്കീര്‍ണമാംവിധം ആളുകള്‍ വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും, മനുഷ്യമനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകള്‍ പുറത്തേക്കു കൊണ്ടുവരുന്ന ഘടകങ്ങള്‍ കൂടിയാണവ.
എട്ട് ഘടകങ്ങള്‍ (അംഗങ്ങള്‍) ആണ് ‘യോഗ’ യ്ക്കുള്ളത്. ഇവയെ അഷ്ടാംഗങ്ങള്‍ എന്നു വിളിക്കുന്നു. യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് അഷ്ടാംഗങ്ങള്‍. ഇവയ്‌ക്കോരോന്നിനും ‘യോഗ’ യില്‍ പ്രാധാന്യമുണ്ട്.

എന്താണ് ‘യോഗ’?
യോഗ എന്ന വാക്കിന് അര്‍ത്ഥം യോഗം, സംയോഗം, കൂടിച്ചേരല്‍ എന്നൊക്കെയാണ്. ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്.
‘യോഗ’ ഒരു ദര്‍ശന (philosophy) മാണ്. ആറു ദര്‍ശനങ്ങളാണ് ഭാരതത്തില്‍ ഉണ്ടായിട്ടുള്ളത്. സാംഖ്യം, ന്യായം, വൈശേഷികം, യോഗ, പൂര്‍വ മീമാംസ, ഉത്തര മീമാംസ എന്നിവയാണ് അവ. പതഞ്ജലി മഹര്‍ഷിയാണ് യോഗയുടെ പ്രധാന ആചാര്യന്‍. പൂര്‍ണമായ ഒരു ചികില്‍സാ ശാസ്ത്രമല്ല ‘യോഗ’. എന്നാല്‍ നിരവധി രോഗങ്ങളില്‍ ഫലപ്രദമായി

ഇനി ‘യോഗ’ യെക്കുറിച്ച് ഗീതയില്‍ പറഞ്ഞിരിക്കുന്ന ചില നിര്‍വചനങ്ങള്‍:
* ഒരാളുടെ കര്‍മങ്ങളിലെ കാര്യക്ഷമതയാണ് ‘യോഗ’ ചെയ്യുന്ന ജോലി ഭംഗിയായും കാര്യക്ഷമമായും * പ്രതിഫലേച്ഛയില്ലാതെയും ചെയ്യുക. അതാണ് ‘യോഗ’. ഫലം ഇച്ഛിച്ചു ചെയ്യുന്ന കര്‍മങ്ങള്‍ കര്‍മഫലം * ഉണ്ടാക്കുന്നു. നല്ലതും ചീത്തയുമായ എല്ലാറ്റിനേയും സമചിത്തതയോടെ സമീപിക്കാനുള്ള കഴിവാണ് ‘യോഗ’.
* ദു:ഖസംയോഗവുമായുള്ള വിയോഗമാണ് ‘യോഗ’.

ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവുമാണ് ജീവിതത്തിലെ അത്യന്താപേക്ഷിത ഘടകമായ ആരോഗ്യത്തിന്റെ രണ്ട് വിഭാഗങ്ങള്‍. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മത്സരവും സമ്മര്‍ദ്ദവും നിറഞ്ഞ ആധുനിക കാലത്ത് മനുഷ്യന്റെ വര്‍ദ്ധിച്ചുവരുന്ന മാനസിക പിരുമുറക്കം ഒഴിവാക്കാന്‍ യോഗ ഉത്തമമായ മാര്‍ഗ്ഗമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker