BREAKINGNATIONAL

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു, 21-കാരന്‍ അറസ്റ്റില്‍

മുംബൈ: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 21-കാരന്‍ അറസ്റ്റില്‍. മുബൈയിലെ വാക്കോലയിലാണ് സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് പോക്‌സോ ആക്ട് പ്രകാരമാണ് കേസെടുത്തിരുന്നത്.
ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു ഇരുവരും പരിചയത്തിലാകുന്നത്. തുടര്‍ന്ന് നേരിട്ട് കാണാന്‍ തീരുമാനിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി അന്ധേരിയിലേക്ക് കണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വാക്കോല പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഗുജറാത്തിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് പ്രതി പലതവണ ബലാത്സംഗം ചെയ്തതായും പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയെ കാണാതായിതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 15-ന് വീട്ടുകാര്‍ തിരച്ചിലാരംഭിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നില്ല. പിന്നീട് പീഡനത്തിനിരയായ പെണ്‍കുട്ടി തനിയെ വീട്ടിലേക്ക് മടങ്ങിയെത്തുകയും നേരിട്ട കാര്യങ്ങള്‍ വീട്ടുകാരുമായി പങ്കുവെക്കുകയുമായിരുന്നു.

Related Articles

Back to top button