കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ പിടികൂടിയപ്പോള്‍ തെളിഞ്ഞത് നഗ്‌നത പ്രദര്‍ശനക്കേസ്. പുതുപ്പാടി കാവുംപാറ സ്വദേശി മുഹമ്മദ് ഫാസിലിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പതിവായി പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയക്കുന്ന ആളാണ് ഫാസിലെന്ന് പൊലീസ് പറയുന്നു. വ്യാജ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ മേല്‍വിലാസം ഉണ്ടായിക്കായിരുന്നു ചാറ്റിങ്. ഒടുവില്‍ സഹികെട്ട് പെണ്‍കുട്ടിയുടെ കുടുംബം താമരശ്ശേരി പൊലീസില്‍ പരാതി നല്‍കി. സന്ദേശത്തിന്റെ ഉറവിടം തേടി പൊലീസ് എത്തിയത് ഫാസിലിലാണ്. അപ്പോഴാണ് മറ്റൊരു കുറ്റം കൂടി തെളിഞ്ഞത്. പരാതിക്കാരിയുടെ വീടിന് മുന്നില്‍ ഇടയ്ക്ക് ഒരു യുവാവ് നഗ്‌നത പ്രദര്‍ശനം നടത്തുമായിരുന്നു. ഏഴരയ്ക്കും ഒമ്പതിന് ഇടയ്ക്ക് മുഖം മറച്ചാണ് ഇയാള്‍ എത്തിയിരുന്നത്. വീട്ടുകാര്‍ ബഹളം വയ്ക്കുമ്പോള്‍, ഞൊടിയിടയില്‍ പ്രതി ഓടിമറയും.
പലതവണ നാട്ടുകാര്‍ പിടികൂടാന്‍ ഒളിച്ചിരുന്നെങ്കിലും പ്രതിയെ പിടികിട്ടിയിരുന്നില്ല. ഒടുവില്‍ അശ്ലീല സന്ദേശമയച്ച, യുവാവിനെ തിരിച്ചറിഞ്ഞപ്പോഴാണ്, നഗ്‌നതാ പ്രദര്‍ശനം നടത്തിയ കുറ്റവും തെളിഞ്ഞത്. ഒരു ഹാര്‍ഡ്വെയര്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവിന് 22 വയസ്സാണ്. ആരുമായും വലിയ കൂട്ടില്ലാത്ത ഫാസില്‍ ഇങ്ങനെയൊരു കേസില്‍ ഉള്‍പ്പെട്ടതില്‍ നാട്ടുകാര്‍ക്കും ആശ്ചര്യമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
45 Less than a minute