BUSINESSBANKING

ഇന്‍ഡസ് മര്‍ച്ചന്റ് സൊല്യൂഷന്‍സ്’ അവതരിപ്പിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് വ്യാപാരികള്‍, റീട്ടെയിലുകാര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് ഒറ്റ പ്ലാറ്റ്‌ഫോമില്‍ ഡിജിറ്റലായി ബാങ്കിങ് ഇടപാടുകള്‍ സാധ്യമാകുന്ന ‘ഇന്‍ഡസ് മര്‍ച്ചന്റ് സൊല്യൂഷന്‍’ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു
ഒന്നിലധികം ഡിജിറ്റല്‍ മോഡുകളിലൂടെ ഉപഭോക്താക്കളില്‍ നിന്ന് മൊബൈല്‍ ഫോണുകളില്‍ ഉടനടി പേയ്‌മെന്റുകള്‍ സ്വീകരിക്കുക, ഇന്‍ബില്‍റ്റ് ഡാഷ്‌ബോര്‍ഡുകള്‍ വഴി ഇന്‍വെന്ററി ട്രാക്ക് ചെയ്യുക, കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകള്‍ സുഗമമാക്കുന്നതിന് എക്‌സ്‌ക്ലൂസീവ് പോയിന്റ് ഓഫ് സെയിലിന് അപേക്ഷിക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപാരികളെയും റീട്ടെയിലര്‍മാരെയും പുതിയ ആപ്ലിക്കേഷന്‍ പ്രാപ്തമാക്കും. അതുപോലെ തന്നെ ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ തന്നെ പൂര്‍ണ്ണമായും ഡിജിറ്റലും പേപ്പര്‍ രഹിതവുമായ രീതിയില്‍ ബാങ്കില്‍ നിന്ന് ചെറുകിട വായ്പയും ലഭ്യമാക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker