BUSINESSMARKET

ഇന്‍ഫഌവന്‍സര്‍ പരസ്യങ്ങള്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

കൊച്ചി : ഡിജിറ്റല്‍ മീഡിയയിലെ ഇന്‍ഫഌവന്‍സ്# പരസ്യങ്ങള്‍ക്കായുള്ള അന്തിമ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അഡ്വര്‍ടസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറത്തിറക്കി.
കരട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രാഥമികമായി കഴിഞ്ഞ ഫെബ്രുവരിയില്‍ നില്‍കി ഓഹരിയുടമകളില്‍ പരസ്യദാതാക്കാള്‍ ഏജന്‍സികള്‍, ഇന്‍ഫഌവന്‍സര്‍മാര്‍ , ഉപഭോക്താക്കള്‍ എന്നിവരില്‍ നിന്നും ഫീഡ് ബാക്ക് ആവശ്യപ്പെട്ടിരുന്നു. ഒരു സഹകരണ പ്രക്രീയയും വിദഗ്ധ ഇന്‍പുട്ടുകളും ഉറപ്പാക്കുന്നതിനു വേണ്ടി , ഇന്ത്യയിലെ പ്രമുഖ ഇന്‍ഫഌവന്‌സര്‍മാരുടെ കാഴ്ചപ്പാടുകല്‍ നേടുന്നതിന് സോഷ്യല്‍ സ്‌റ്റോറി ടെല്ലിംഗിന്റെ ഒരു പ്രധാന വിപണിയായ ബിഗ് ബാങ് സോഷ്യലുമായി എഎസ് സിഐ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
ജൂണ് 14നോ അതിനുശേഷമോ പ്രസിദ്ധീകരിച്ച വാണിജ്യ സന്ദേശങ്ങള്‍ അല്ലെങ്കില്‍ പരസ്യങ്ങള്‍ക്ക് ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ബാധകമാകും. ഇന്‍ഫഌവന്‍സര്‍മാര്‍ പോസ്റ്റ് ചെയ്യുന്ന പ്രമോഷണല്‍ ഉള്ളടക്കം ലേബല്‍ ചെയ്യുന്നത് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമാക്കും.
മാര്‍ക്കറ്റിങ് ലാന്‍ഡ്‌സ്‌കേപ്പ് മാറിക്കൊണ്ടിരിക്കുകയാണ് അതോടൊപ്പം ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിംഗ് മുഖ്യധാരയിലെത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ ബ്രാന്‍ഡുകള്‍ എന്ത് ഉള്ളടക്കത്തിനാണ് പണം നല്‍കിയിരിക്കുന്നതെന്ന് അറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്. കൂടാതെ സുതാര്യത ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിങ്ങിലേക്കു കൊണ്ടുവരാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു.
രണ്ട് മാസത്തിനിടെ 25ലധികം വ്യത്യസ്ത ഓഹരിയുടമകളിില്‍ നിന്ന് ഫീല്‍ഡ് ബാക്ക് ലഭിച്ചു. വ്യവസായ അസോസിയേഷനുകളായ ഐഎഎംഎംഎ, ഐിഎച്ച്എ എന്നിവയും പെപ്‌സിക്കോ, പിആന്റ്ജി, നെസ്‌ലെ, എച്ച്‌യുഎല്‍, ടാറ്റ, സ്റ്റാര്‍ തുടങ്ങിയ പരസ്യദാതാക്കളും ഉള്‍പ്പെടുന്നു. ഡോളി സിംഗ്, വിഷ്ണു കൗശല്‍, ആയേഷ ബില്ലിമോറിയ, ആനംസി , ഷെര്‍സാദേ, ഷ്രോഫ് തല്‍വാര്‍ എന്ന ഷെറിഷ്രോഫ്,രാഘവ് മീറ്റില്‍ , വരുന്‍ ദുഗ്ഗിമാല തുടങ്ങിയവര്‍ അന്തിമ മാര്‍ഗനിര്‍ദ്ദേങ്ങളിലേക്ക് എത്തുന്നതിനു എല്ലാ ഫീഡ്ബാക്കുകളും ആശങ്കകളും പങ്കുവെച്ചതായി എഎസ്സിഐ ചെയര്‍മാന്‍ സുഭാഷ് കാമത്ത് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker