കണ്ണൂര്‍: പാര്‍ട്ടിയോട് പ്രതിഷേധം തുടര്‍ന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി.ജയരാജന്‍. ക്ഷണിച്ചിട്ടും കണ്ണൂരില്‍ ചടയന്‍ ഗോവിന്ദന്‍ ദിനാചരണത്തില്‍ ഇ പി പങ്കെടുത്തില്ല.അതൃപ്തിയില്ലെന്നും ചികിത്സയിലെന്നുമാണ് ഇപി വിട്ടുനിന്നതിനെക്കുറിച്ച് എം.വി.ജയരാജന്‍ പ്രതികരിച്ചത്.
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഇപി ജയരാജന് നിശ്ചയിച്ച ആദ്യ പാര്‍ട്ടി പരിപാടി പയ്യാമ്പലത്ത്. മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ ഓര്‍മദിനത്തില്‍ പുഷ്പാര്‍ച്ചന.പിബി അംഗം എ വിജയരാഘവനൊപ്പം ഇപിയും പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പ്. എന്നാല്‍ ഇപി എത്തിയില്ല. ഒരാഴ്ചയിലേറെയായി തുടരുന്ന മൗനത്തിന്റെ ആഴം കൂട്ടി വിട്ടുനില്‍ക്കല്‍. ഒരതൃപ്തിയുമില്ലെന്ന് ജില്ലാ സെക്രട്ടറി. വീട്ടില്‍ പോയാല്‍ ഇപിയെ കാണാമെന്നും എം.വി.ജയരാജന്‍ പറഞ്ഞു.
ജാവദേക്കര്‍ കൂടിക്കാഴ്ചയുടെ പേരില്‍ മാറ്റിയതിന് ശേഷം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇപി പങ്കെടുത്തിരുന്നില്ല. ഗൂഢാലോചന നടത്തി അവഹേളിച്ച് മാറ്റിനിര്‍ത്തിയെന്ന വികാരത്തില്‍, പാര്‍ട്ടിയോട് പരസ്യപ്രതിഷേധമെന്ന സൂചന പയ്യാമ്പലത്തും നല്‍കി ഇപി. ആത്മകഥയെഴുതുമെന്നൊഴിച്ചാല്‍ ഒരു പ്രതികരണവും ഇതുവരെയില്ല. സജീവരാഷ്ട്രീയം തുടരുമോ എന്നതും സസ്‌പെന്‍സാണ്
57 Less than a minute