BUSINESSBUSINESS NEWS

ഇഫ്‌കോയുടെ നാനോ യൂറിയ ലിക്വിഡ് വിപണിയിലേയ്ക്ക്

കൊച്ചി :കാര്‍ഷിക സഹകരണ പ്രസ്ഥാനമായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവ് (ഇഫ്‌കോ) ലോകത്തിലെ പ്രഥമ നാനോ യൂറിയ അവതരിപ്പിച്ചു.
500 മിലി കുപ്പികളിലാണ് ഇഫ്‌കോയുടെ നാനോ യൂറിയ ലിക്വിഡ് എത്തുക. ഒരുചാക്ക് യൂറിയയ്ക്ക് തത്തുല്യമാണ് 500 മിലി നാനോ യൂറിയ ലിക്വിഡ്.
കൃഷികള്‍ക്ക് സുസ്ഥിരവും സമ്പുഷ്ടവുമായ പോഷണം നല്‍കുന്നതാണ് യൂറിയ ലിക്വിഡ്. മണ്ണിന്റെയും ജലത്തിന്റെയും വായുവിന്റെയും മലിനീകരണം കുറയ്ക്കുകയും ചെയ്യും.
ഭൂഗര്‍ഭ ജലത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാണ്. ശരാശരി എട്ടുശതമാനം വിള വര്‍ധനയാണ് നാനോ യൂറിയ ലിക്വിഡ് ഉറപ്പു നല്‍കുന്നത്. ചെലവും കുറവാണ്.
ചെറിയ കുപ്പി ആയതിനാല്‍ കൊണ്ടു നടക്കാനും കൈകാര്യം ചെയ്യാനും സൗകര്യപ്രദമാണ്. മണ്ണിലെ യൂറിയയുടെ അളവ് പരാമവധി കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം, ആത്മനിര്‍ഭര്‍ ഭാരത്, ആത്മനിര്‍ഭര്‍ കൃഷി എന്നീ ആശയങ്ങള്‍ ഉള്‍കൊണ്ടുകൊണ്ടാണ് പുതിയ ഉല്പന്നം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
കൃഷികള്‍ക്കുള്ള സമീകൃത പോഷകാഹാരമാണ് നാനോ യൂറിയ ലിക്വിഡ്. വിളകള്‍ക്ക് കരുത്തും ആരോഗ്യവും നല്കുന്നതോടൊപ്പം കീടങ്ങളില്‍ നിന്ന് സംരക്ഷണവും ഉറപ്പു നല്കുന്നു.
500 മിലി ഇഫ്‌കോ നാനോ യൂറിയ ലിക്വിഡിന്റെ വില 240 രൂപയാണ്. ഒരു ചാക്ക് യൂറിയയുടെ വിലയേക്കാള്‍ 10 ശതമാനം കുറവാണിത്. ഖര യൂറിയയുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കാനും കഴിയും.
രാജ്യവ്യാപകമായി പുതിയ ഉല്പന്നം കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഇഫ്‌കോ സമഗ്രപരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കോഓപ്പറേറ്റീവ് വിപണന കേന്ദ്രങ്ങള്‍, മാര്‍ക്കറ്റിങ്ങ് ചാനല്‍, ഇഫ്‌കോയുടെ ഇകൊമേഴ്‌സ് പ്ലാറ്റ് ഫോം ആയ www.iffcobazar.in എന്നിവ വഴി പുതിയ ഉല്പന്നം വാങ്ങാം

Related Articles

Back to top button