BUSINESSBUSINESS NEWS

ഇമെന്‍സ സ്മാര്‍ട്ട് ലൈറ്റിങ്ങ് ശ്രേണിയുമായി ക്രോംപ്ടണ്‍

ഇന്ത്യയിലെ ലൈറ്റിങ്ങ് സേവന രംഗത്ത് 75 വര്‍ഷത്തെ പാരമ്പര്യമുള്ള, മുന്‍നിര ബ്രാന്‍ഡായ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ബ്ലൂടൂത്ത് വൈവൈ സാങ്കേതിക വിദ്യയോടെ, ഇമെന്‍സ സ്മാര്‍ട് ലൈറ്റിങ്ങ്് ശ്രേണി വിപണിയിലെത്തിച്ചു.
വൈവിധ്യമാര്‍ന്ന അനുഭവമാണ് ഇമെന്‍സ എല്‍ഇഡി ലാംപ് നല്‍കുന്നത്. കാര്യക്ഷമത, അലങ്കാരം, തുടങ്ങി വിപുലമായ സാധ്യതകളാണ് ഇമെന്‍സ നല്‍കുക. എവിടെയായിരുന്നും ഏതു സമയത്തും ഇമെന്‍സ സൗകര്യപ്രദമായി ഉപയോഗിക്കാം. ഒട്ടേറെ പുതുമകളും സവിശേഷതകളും നിറഞ്ഞതാണ് ഇമെന്‍സ്.
16 മില്യണ്‍ നിറങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഏത് സാഹചര്യത്തിനും ഇണങ്ങുന്ന വിധം ”സീന്‍സ്” എന്ന ഫീച്ചര്‍ വഴി വെളിച്ചം സജ്ജീകരിക്കാം. ബള്‍ബുകള്‍ ഡിം ചെയ്യാവുന്നതും ട്യൂണ്‍ ചെയ്താവുന്നതുമാണ്
ഒന്നിലധികം സ്മാര്‍ട് ഡിവൈസുകളുമായി പെയര്‍ ചെയ്യാം.
ആമസോണ്‍ അലക്‌സാ വഴിയോ ഗൂഗിള്‍ അസിസ്റ്റന്റ് വഴിയോ ശബ്ദം ഉപയോഗിച്ച് ഇമെന്‍സ നിയന്ത്രിക്കാം. ക്രോംപ്ടണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ”മൈ ക്രോംപ്ടണ്‍” ഉപയോഗപ്പെടുത്തി ലാംപ് എവിടെ ഇരുന്ന് വേണമെങ്കിലും വൈഫൈ വഴി നിയന്ത്രിക്കാവുന്നതാണ്.
ആപ്ലിക്കേഷനിലെ ”വൈറ്റ് ‘ ടാബ് ഉപയോഗപ്പെടുത്തി വെളുപ്പ് നിറത്തിന്റെ വിവിധ ഷേഡുകള്‍ നല്‍കാം. വാം വൈറ്റ്, കൂള്‍ വൈറ്റ് തുടങ്ങിയ ഷേഡുകളുടെ മാറ്റം എളുപ്പത്തില്‍ സാധ്യമാകും. പകലായാലും രാത്രിയായാലും അനുയോജ്യമായ വെളിച്ചം സജ്ജീകരിക്കാന്‍ പര്യാപ്തമാണ് ഇത്. ഉപയോക്താവിന് അവരുടെ താത്പര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ലൈറ്റ് സ്‌കീമുകള്‍ തയ്യാറാക്കി കസ്റ്റം ലൈറ്റിങ് സ്‌കീം സ്‌റ്റോര്‍ ചെയ്യാവുന്നതാണ്. 9 വാട്ട് ശേഷിയില്‍ നിന്നാണ് ഇമന്‍സാ തുടങ്ങുന്നത്. ; 830 ലുമെന്‍; 140 വി 300 വി വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍, 2.5 കെവിയുടെ സര്‍ജ് പ്രൊട്ടക്ഷന്‍
ഇമെന്‍സ ആമസോണ്‍ വഴി ലഭ്യമാകും. മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ് വില.
ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ലൈറ്റിങ്ങ്് വൈസ് പ്രസിഡന്റ്, വിശാല്‍ കൗള്‍, ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്‌മെന്റ് ഡയറക്ടര്‍ ശാലിനി പഞ്ചലപാലി എന്നിവര്‍ ചേര്‍ന്നാണ് പുതിയ ലൈറ്റിങ്ങ് ശ്രേണി അവതരിപ്പിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker