LATESTNATIONAL

ഇരട്ടക്കൊലപാതകക്കേസില്‍ പരോളില്‍ പുറത്തിറങ്ങിയ പിതാവിന്റെ പീഡനത്തില്‍ മകള്‍ ആത്മഹത്യ ചെയ്തു

ലക്‌നൗ:പരോളില്‍ പുറത്തിറങ്ങിയ പിതാവിന്റെ പീഡനത്തില്‍ മനംനൊന്ത് സഹോദരിമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിച്ച പെണ്‍കുട്ടികളെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരണപ്പെട്ടു. പ്രിയങ്ക (21) ആണ് മരിച്ചത്. ഇളയ സഹോദരി സ്വപ്ന (19) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം.
ബാബെരു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പര്‍ഹ്രി ഗ്രാമത്തിലാണ് സംഭവം. പിതാവ് മല്‍ഖാന്‍ സിംഗ്, ഇയാളുടെ സഹോദരന്‍മാരായ സുരേഷ്, രാജേഷ് എന്നിവര്‍ പെണ്‍മക്കളെയും തന്നെയും സ്ഥിരം മര്‍ദിച്ചിരുന്നതായി അമ്മ പൊലീസില്‍ പരാതിപ്പെട്ടു. കൂടാതെ നാടന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും വീട്ടില്‍ ഭക്ഷണം പാകം ചെയ്യാന്‍ അനുവദിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു.
അമ്മ രേഖാദേവിയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 16 വര്‍ഷം മുമ്പ് നടന്ന ഇരട്ടക്കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ ആറ് മാസം മുമ്പ് പരോളില്‍ നാട്ടിലെത്തിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker