LATESTFOOTBALLSPORTS

ഇരട്ട സെല്‍ഫ് ഗോളുകളില്‍ പോര്‍ച്ചുഗലിനു അടിതെറ്റി ജര്‍മ്മനി പടയോട്ടം തുടങ്ങി

മ്യുണിക്ക് : ഫ്രഞ്ച്പടയോട് ആദ്യമേറ്റ പ്രഹരത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ജര്‍മ്മന്‍ ടാങ്കുകള്‍ ബവേറിയന്‍ തലസ്ഥാന നഗരമായ മ്യൂണിക്കില്‍ നിന്നും കിരീടം നേടാനുള്ള പടയോട്ടം തുടങ്ങി.
ആദ്യന്തം ത്രില്ലടിപ്പിച്ച ആറ് ഗോള്‍ പിറന്ന മത്സരത്തില്‍ ജര്‍മ്മനി സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ പടനയിക്കുന്ന പോര്‍ച്ചുഗലിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
പോര്‍ച്ചുഗല്‍ ഈ തോല്‍വിക്ക് സ്വയം പഴിക്കേണ്ടിവരും . ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പതിനഞ്ചാം മിനിറ്റിലെ ഗോളില്‍ സ്‌കോര്‍ബോര്‍ഡ് തുറന്ന പോര്‍ച്ചുഗലിനെ വീഴ്ത്തിയത് രണ്ട് സെല്‍ഫ് ഗോളുകളാണ്. 35ാം മിനറ്റില്‍ റൂബന്‍ ഡയസും 39ാം മിനിറ്റില്‍ ഗുറെയ്‌റോയും സ്വന്തം വലയിലേക്കു നിറയൊഴിച്ചതോടെ ജര്മ്മനിക്ക് പിന്നെ കാര്യങ്ങള്‍ എളുപ്പമായി 51ാം മിനിറ്റില്‍ കായ് ഹാവെര്‍ട്ട്‌സും 60ാം മിനിറ്റില്‍ റോബിന്‍ ഗോസന്‍സും ജര്‍മ്മനിയ്ക്കു വേണ്ടി ഗോള്‍ നേടിയതോടെ കഥ ഏറെക്കുറെ പൂര്‍ണം. 67ാം മിനിറ്റില്‍ ഡിയാഗോ ജോട്ട നേടിയ ഗോളിലാണ് പോര്‍ച്ചുഗല്‍ പരാജയത്തിന്റെ ആഴം അല്‍പ്പം കുറച്ചത്.
ജയിച്ചാല്‍ അവസാന 16ല്‍ ഇടം പിടിക്കാന്‍ കഴിയുമായിരുന്ന പോര്‍ച്ചുഗലിനെ ഡിയാഗോ ജോട്ടോയുടെ പാസില്‍ നിന്നും ഇടങ്കാലന്‍ ഷോട്ടിലൂടെയാണ് ക്രിസ്റ്റിയാനോ വലകുലുക്കിയത്. ഈ സന്തോഷതതിനു അധികം ആയുസ് ഉണ്ടായില്ല. 35ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്നു വന്ന ക്രോസ് ഹാവട്‌സിനു കിട്ടുന്നത് തടയാനുള്ള റൂബന്‍ ഡയസിന്റെ ശ്രമം സ്വന്തം വലയില്‍ പന്തെത്തുന്നതിലാണ് കലാശിച്ചത്. നാലു മിനുട്ടുകള്‍ക്കു ശേഷം അടുത്ത സെല്‍ഫ് ഗോള്‍. ഇത്തവണ ബോക്‌സില്‍ നിന്ന് പന്ത് ക്ലിയര്‍ ചെയ്യാനുള്ള റഫയേല്‍ ഗുറേറോയുടെ ശ്രമമാണ് രണ്ടാം സെല്‍്ഫ് ഗോളായി പരിണമിച്ചത് ഇതോടെ ആദ്യ പകുതിയില്‍ ജര്‍മ്മനി 21നു മുന്നില്‍.
രണ്ടാം പകുതിയില്‍ ജര്‍മ്മനിക്ക് സ്വന്തം കളിക്കാരുടെ വക രണ്ട് ഗോളുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനായി. ആദ്യം 51ാം മിനിറ്റില്‍ റോബിന്‍ ഗോസന്‍സിന്റെ പാസില്‍ കെയ് ഹാവെര്‍ട്‌സിന്റെ വക. 60ാം മിനിറ്റില്‍ ജോഷ്വ കിമ്മിച്ചിന്റെ പാസില്‍ ഗോസന്‍സ് കൂടി ഗോളടിച്ചതോടെ ജര്‍മ്മനി 41നു മുന്നില്‍ 67ാം മിനിറ്റില്‍ പരാജയത്തിന്റെ തോത് കുറച്ചു കൊണ്ട് ക്രിസ്റ്റിയാനോയുടെ പാസില്‍ ഡിയാഗോ ജോട്ടോയുടെ വക സാന്ത്വന ഗോള്‍. അവസാന മിനിറ്റുകളില്‍ പോര്‍ച്ചുഗല്‍ വീ്ണ്ടും ഗോള്‍ ശ്രമം തുടര്‍ന്നു. ജര്‍മ്മനിയാകട്ടെ കോട്ടകെട്ടി പ്രതിരോധം തീര്‍ത്തു വിജയ മാര്‍ജിന്‍ 42ല്‍ പിടിച്ചുനിര്‍ത്തി.
കളിയുടെ ഗ്രാഫിക്‌സ് പരിശോധിച്ചാല്‍ 58 ശതമാനം മുന്‍തൂക്കം ജര്‍മ്മനി നേടി. 12 ഷോട്ടുകളില്‍ ഏഴെണ്ണം ഓണ്‍ ടാര്‍ജറ്റില്‍. പോര്‍ച്ചുഗല്‍ ഏഴ് ഷോട്ടുകളില്‍ കേവലം രണ്ടെണ്ണം മാത്രം ഓണ്‍ ടാര്‍ജറ്റില്‍.എത്തിച്ചു. അതേപോല അനുകൂലമയി കിട്ടിയ ആറ് കോര്‍ണറുകളും പോര്‍ച്ചുഗലിനു ഗോള്‍ കണ്ടെത്താന്‍ ഉപകാരപ്പെട്ടില്ല.
ഇനി ബുധനാഴ്ച യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെയും ജര്‍മ്മനി , ഹംഗറിയേയും നേരിടും . നാല് പോയിന്റുമായി ഫ്രാന്‍സാണ് ഗ്രൂപ്പ് എഫില്‍ നിലവില്‍ മുന്നില്‍. ജര്‍മ്മനി ,പോര്‍ച്ചുല്‍ ടീമുകള്‍ മുന്നു പോയിന്റോടെ രണ്ടും മൂ്ന്നും സ്ഥാനങ്ങളിലും ഒരു പോയിന്റുമായി ഹംഗറി അവസാന സ്ഥാനത്തുമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker