BREAKINGKERALA
Trending

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷന്‍ അംബാസിഡര്‍ പദവി ഒഴിഞ്ഞ് ഇടവേള ബാബു

തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷന്‍ അംബാസിഡര്‍ പദവി ഒഴിഞ്ഞ് നടന്‍ ഇടവേള ബാബു. ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് കേസെടുത്ത പശ്ചാത്തലത്തിലാണ് ശുചിത്വ മിഷന്‍ പദവി ഒഴിഞ്ഞത്. നടിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പൊതുപ്രവര്‍ത്തകരും ബിജെപിയും ഇടവേള ബാബുവിനെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഇടവേള ബാബു സ്വയം ഒഴിഞ്ഞത്.
ഇക്കഴിഞ്ഞ ഒരാഴ്ച്ചയായി തന്റെ പേരില്‍ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരിഞ്ഞാലക്കുട നഗരസഭയുടെ ‘ശുചിത്വ അംബാസിഡര്‍’ എന്ന പദവിയില്‍ നിന്ന് സ്വയം ഒഴിവാക്കുവെന്നാണ് ഇടവേള ബാബു അറിയിച്ചിരിക്കുന്നത്. തനിക്കെതിരായ കേസ് നിയപരമായി മുന്നോട്ട് പോകേണ്ടതിനാല്‍ ഔദ്യോഗിക സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കി തരണമെന്നും എന്റെ പേരില്‍ ആരോപിച്ചിട്ടുള്ള കുറ്റങ്ങളില്‍ ഇരിഞ്ഞാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇടവേള ബാബു അറിയിച്ചു.

Related Articles

Back to top button