BREAKING NEWSWORLD

ഇറാനില്‍ ശക്തമായ ഭൂചലനം; മൂന്ന് മരണം, യുഎഇയിലും പ്രകമ്പനം

ടെഹ്‌റാന്‍: തെക്കന്‍ ഇറാനില്‍ ശനിയാഴ്ച പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായി. രണ്ട് ഭൂചലനങ്ങളുടേയും പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു.പുലര്‍ച്ചെ 1.32നാണ് ബന്ദര്‍ ഖമീറിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. 3.24 ഓടെയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. യുഎഇയില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് യഥാക്രമം 4.6, 4.4 എന്നിങ്ങനെ തീവ്രത റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തി.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാനില്‍ മൂന്ന് പേര്‍ മരിച്ചതായും 19 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.നാശനഷ്ടങ്ങളും ആളപായവും യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker