LATESTFOOTBALLSPORTS

ഇറ്റാലിയന്‍ പട സെമിഫൈനലില്‍ … ലോക ഒന്നാം നമ്പറുകാരുടെ കോട്ടയും നിലംപൊത്തി

മ്യൂണിക്ക് : ഇറ്റലി യൂറോ 2020 കിരീടത്തിലേക്ക് ഒരു ചുവട് കൂടി അടുത്തെത്തി. ഇനി കീഴടക്കാന്‍ കേവലം രണ്ട് എതിരാളികള്‍ മാത്രം . ഈ ലക്ഷ്യം സ്വന്തമാക്കിയാല്‍ റോബര്‍ട്ടോ മന്‍ചിനിയുടെ കുട്ടികള്‍ക്ക് ഏറെക്കാലം കാത്തുവെച്ച ഇറ്റാലിയയുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാം. ഇറ്റലിയുടെ പടയോട്ടങ്ങള്‍ക്കു മുന്നില്‍ പോക്കറ്റില്‍ എത്തുന്ന വിജയങ്ങളുടെ റെക്കര്‍ഡ് ഇതോടെ 32ല്‍ എത്തി.
രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലി മ്യൂണിക്കിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഫിഫ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ബല്‍ജിയത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കീഴടക്കിയത്.. മൂന്നു ഗോളുകളും ആദ്യ പകുതിയില്‍ വലയിലെത്തി.
ജൂലൈ ആറിനു ആദ്യ സെമിയില്‍ ഇറ്റലി യൂറോപ്പിലെ മറ്റൊരു വമ്പന്മാരായ സ്‌പെയിനിനെ നേരിടും. വെംബ്ലിയിലാണ് ആദ്യ സെമി ഫൈനല്‍.
ഇറ്റലി ഇതോടെ തങ്ങളുടെ ഒരു പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ എത്തിയ നേട്ടം 12 ആയി ഉയര്‍ത്തി. 20 തവണ സെമിയില്‍ എത്തിയ ജര്‍മ്മനിയാണ് മുന്നില്‍
ഇറ്റലിയ്ക്കു വേണ്ടി 31ാം മിനിറ്റില്‍ ഇന്റര്‍മിലാന്റെ മധ്യനിരക്കാരന്‍ നിക്കോള ബറേല തുടക്കം കുറിച്ചു. 44ാം മിനിറ്റില്‍ നാപ്പോളിയുടെ ലോറന്‍സോ ഇന്‍സിഞ്ഞ്യെ രണ്ടാം ഗോളും നേടി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ അനൂകൂലമായി കിട്ടിയ പെനാല്‍ട്ടിയിലൂടെയാണ് ലോക ഒന്നാം നമ്പരുകാര്‍ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ബല്‍ജിയത്തിന്റെ സൂപ്പര്‍ താരം റൊമേലു ലുക്കാക്കുവിന്റെ വകയാണ് പെനാല്‍ട്ടി ഗോള്‍.
. കളിയുടെ സൂചന ഇറ്റാലി തുടക്കം തന്നെ നല്‍കി. കളിയില്‍ 54 ശതമാനം പന്തടക്കം കാട്ടിയ ഇറ്റലി 13ാം മിനിറ്റില്‍ ബനൂചിയിലൂടെ ഗോള്‍ വല കുലുക്കിയെങ്കിലും ഓഫ്‌സൈഡില്‍ തട്ടിയകന്നു. ഫ്രീകിക്കില്‍ നിന്നായിരുന്നു ബനൂചിയുടെ ഗോള്‍ ശ്രമം. പിന്നാലെ പ്ലേമേക്കര്‍ ഡിബ്രൂയിനിന്റെ ഗോള്‍ ശ്രമം ഒറ്റ കൈകൊണ്ട് തടഞ്ഞ് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയന്‍ ലൂയിജി ഡോണാറുമ തന്റെ എണ്ണം പറഞ്ഞ സേവുകളുടെ കൂട്ടത്തില്‍ ഒന്നു കൂടി കൂ്ട്ടിച്ചേര്‍ത്തു.
കളിയുടെ തുടക്കം തന്നെ ആധിപത്യം നേടിയെടുത്ത അസൂറികള്‍ക്ക് മുപ്പത്തിയൊന്നാം മിനിറ്റില്‍ നിക്കോള ബരേല ് ലീഡ് നല്‍കി. ലാസിയോ താരം സിറൊ ഇമ്മൊബീല്‍ ബെല്‍ജിയന്‍ ബോക്‌സിലേക്ക് നല്‍കിയ പന്ത് പ്രതിരോധ താരങ്ങള്‍ വരുതിയിലാക്കി. എന്നാല്‍ വെര്‍ട്ടോഗന്റെ ഒരു മിസ് പാസ് ജര്‍മ്മന്‍ ബൂണ്ടസ് ലീഗ് താരം മാര്‍കോ വെറാറ്റിയുടെ കാലിലേക്ക്. വെറാറ്റി യില്‍ നിന്ന് നിക്കോള ബരേല്ലയ്ക്ക്. രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ ബരേല്ല ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ട് റയല്‍ മാഡ്രിഡിന്റെ കുപ്പായയമണിയുന്ന ബല്‍ജിയത്തിന്റെ ഗോളി തിബൗത്ത് കോര്‍ട്ടിസിനെ കീഴടക്കി.
നാല്‍പത്തിനാലാം മിനിറ്റില്‍ ഇറ്റലി ലീഡുയര്‍ത്തി. ഇന്‍സിഞ്ഞ്യെയുടെ തകര്‍പ്പന്‍ ഗോള്‍. മധ്യവരയില്‍ നിന്നും ഒറ്റയ്ക്ക് പന്തുമായി വന്ന ഇന്‍സിഞ്ഞ്യെ ബോക്‌സിന് പുറത്ത് നിന്ന് വലങ്കാലുകൊണ്ടെ് തൊടുത്തുവിട്ട പന്ത് ബെല്‍ജിയന്‍ വലയില്‍ പതിക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ബെല്‍ജിയം ഒരു ഗോള്‍ തിരിച്ചടിച്ചു. ഡി ലോറെന്‍സോ ബല്‍ജിയത്തിന്റെ ഡോക്കുവിനെ പിടിച്ചുവലിച്ചു താഴെ ഇട്ടതിനായിരുന്നു പെനാല്‍ട്ടി അനുവദിച്ചത്. വാര്‍ പരിശോധനയ്ക്കു ശേഷം കിക്കെടുത്ത ലുക്കാക്കു ബെല്‍ജിയത്തിനു പ്രതീക്ഷകള്‍ സമ്മാനിച്ചു
രണ്ടാം പകുതിയില്‍ ജിയാന്‍ ലൂയിജി ഡോണാറുമ യുടെ സേവുകളും കടുത്ത ഇറ്റാലിയന്‍ പ്രതിരോധവും സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ച ബല്‍ജിയത്തിനു വിലങ്ങുതടിയായി.
ജയത്തിനിടെയിലും ഇറ്റലിക്ക് തിരിച്ചടി. ഇറ്റലിയുെട വിജയങ്ങള്‍ക്ക ചുക്കാന്‍ പിടിച്ചിരുന്ന ലിയനാര്‍ഡോ സ്പിനസോളക്ക് ഏതാണ്ട് ഒരു കൊല്ലം എങ്കിലും കളിക്കാന്‍ ആവില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. രണ്ടാം പകുതിയില്‍ 79 മിനിറ്റില്‍ ആണ് എ എസ് റോമ പ്രതിരോധ താരം ആയ സ്പിനസോളക്ക് പരിക്കേറ്റത്. പന്തിന് പിറകെ ഓടുന്ന സമയത്ത് ആണ് റോമ താരം പരിക്കേറ്റു വീഴുന്നത്. കണ്ണീര്‍ അടക്കാന്‍ ആവാതെ സ്ട്രക്ച്ചറില്‍ ആണ് താരം കളം വിട്ടത്.
ബല്‍ജിയത്തിനു എതിരായ മത്സരത്തില്‍ അടക്കം ഇറ്റലിയുടെ ഏറ്റവും മികച്ച താരം ആയ സ്പിനസോള ഇത് വരെ യൂറോയില്‍ നടന്ന കളികളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച താരം കൂടിയാണ്. . പ്രതിരോധത്തിനു പുറമെ വിങ് ബാക്കായി സ്പിനസോള നടത്തുന്ന മുന്നേറ്റങ്ങള്‍ ഇറ്റാലിയന്‍ മുന്നേറ്റത്തില്‍ നിര്‍ണായക വഴിത്തിരിവുകള്‍ക്കു തുടക്കമിടുന്നതു കൂടിയാണ്.
,സ്പിന്നസോളയുടെ അഭാവം സെമിഫൈനലില്‍ ഇറ്റലിക്ക് വലിയ തിരിച്ചടി ആവും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker