NATIONALBREAKINGNEWS

ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

 

കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിലാണ് കേസ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്കയെതിരേയും കേസ് രജിസ്റ്റർ ചെയ്‌തു. ജനാധികാർ സംഘർഷ പരിഷത്ത് എന്ന സംഘടന നൽകിയ പരാതിയിലാണ് നടപടി.

ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. അഭിഭാഷകൻ ആദർശ് അയ്യരാണ് പരാതി നൽകിയത്.ഇ ഡി റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് ആയിരണക്കണക്കിന് കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നാണ് പരാതി. കർണാടക ബിജെപി നേതാകളായ നളീൻ കുമാർ കട്ടീൽ, ബി വൈ വിജയേന്ദ്ര എന്നിവരുടെ പേരിലും പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button