LATESTKERALA

ഇളംകള്ള് പോക്ഷകസമൃദ്ധം; കേരളത്തിന്റെ സ്വന്തമായ മദ്യമാണ് കള്ള് എന്ന് മുഖ്യമന്ത്രി

ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ചെത്തിക്കഴിഞ്ഞ ഉടനെയുള്ള നാടന്‍ കള്ള് ലഭ്യമാക്കുമെന്ന് മദ്യനയത്തില്‍ തീരുമാനിച്ചിരുന്നു. ഇതിൽ വിശദീകരണം നൽകുകയായിരുന്നു മുഖ്യമന്ത്രി. ‘ചെത്തിക്കഴിഞ്ഞ് ഉടനെയുള്ള കള്ള് വലിയ ലഹരിമൂത്തതായിരിക്കില്ല. അതിനെക്കുറിച്ച് അറിയാവുന്നവര്‍ക്കെല്ലാം അറിയാം. ഇളംകള്ള് നല്ലരീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും പോഷക സമൃദ്ധമായ ഒന്നായിരിക്കും”- മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യനയത്തെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ നല്‍കി. “നയം അംഗീകരിക്കുമ്പോള്‍ എല്ലാം പറയേണ്ട കാര്യമില്ല. അത് നടപ്പാക്കുമ്പോള്‍ എന്തല്ലാം നടപടികളും കരുതലും വേണമെന്നാണ് ആലോചിക്കേണ്ടത്. മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞ ന്യായങ്ങളൊക്കെ പിന്നെ ആലോചിക്കേണ്ടതാണ്”- മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനും കള്ള് മദ്യമല്ലെന്നും പോഷകാഹാര വസ്തുവാണെന്നും പറഞ്ഞിരുന്നു. കേരളത്തിന്റെ കാര്‍ഷിക ഉത്പന്നമായ കള്ളിനേയും നീരയേയും ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker