മഞ്ഞുമ്മൽ ബോയ്സ് സിനിമയിലെ ‘കണ്മണി അൻപോട്’ എന്ന ഗാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പരിഹാരമായി. സംഗീത സംവിധായകൻ ഇളയരാജയുമായി നടത്തിയ ചർച്ചയിൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നൽകാൻ തയ്യാറായി എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മെയ് മാസമായിരുന്നു ഇളയരാജ നിർമാതാക്കളോട് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചത്.സിനിമ വൻ വിജയമായതിൽ തന്റെ പാട്ടിനും പങ്കുണ്ടെന്നായിരുന്നു ഇളയരാജയുടെ പക്ഷം. സിനിമയിൽ പാട്ട് ഉപയോഗിക്കാൻ തന്റെ സമ്മതം വാങ്ങിയിട്ടില്ലെന്നും ഇളയരാജ പറഞ്ഞു. പക്ഷേ ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കളുടെ വാദം. ഇളയരാജ ഇത് അംഗീകരിക്കാത്തതിനെ തുടർന്നാണ് ചർച്ചകൾക്കൊടുവിൽ രണ്ട് കോടി എന്നത് 60 ലക്ഷമാക്കി ചുരുക്കി കേസ് ഒത്തുതീർപ്പാക്കിയത്.
99 Less than a minute