BREAKING NEWSFeaturedLATESTLIFE STYLE

ഇവന്‍ ആള് റിച്ചാണ്… 24 ക്യാരറ്റ് സ്വര്‍ണം പൂശിയ ‘ബാഹുബലി ഗോള്‍ഡ് മോമോ’ ആള് താരം തന്നെ

വിഭവങ്ങളില്‍ ഭക്ഷിക്കാവുന്ന സ്വര്‍ണം പൂശുന്നത് അത്ര പുതുമയുള്ള കാര്യമല്ല. സ്വര്‍ണം പൂശിയ ബിരിയാണി, വടാപാവ്, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, ഐസ് ക്രീം എന്ന് വേണ്ട ഒരു വിധം എല്ലാ ഭക്ഷണവിഭവങ്ങള്‍ക്കും ഇപ്പോള്‍ ‘റിച്ച്’ ട്രീറ്റ്‌മെന്റ് കിട്ടിയിട്ടുണ്ട്. പക്ഷെ നേപ്പാള്‍ വഴി ഇന്ത്യയിലെത്തി നമ്മുടെ ഇഷ്ടം പിടിച്ചു പറ്റിയ മോമോയുടെ സ്വര്‍ണം പൂശിയ ‘റിച്ച്’ പതിപ്പിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ പോകേണ്ടത് മുംബൈക്കാണ്. ബാഹുബലി ഗോള്‍ഡ് മോമോയാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.
പേര് സൂചിപ്പിക്കും പോലെ വലിപ്പത്തിലും കേമനാണ് ബാഹുബലി ഗോള്‍ഡ് മോമോ. രണ്ട് കിലോയോളം ഭാരമുള്ള ബാഹുബലി ഗോള്‍ഡ് മോമോയെപ്പറ്റി ഫുഡ് ബ്ലോഗ്ഗറായ ദിശ (വാട്ട്എഫുഡിഗേള്‍) ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ബാഹുബലി ഗോള്‍ഡ് മോമോ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം. ‘ഇന്ത്യയില്‍ ഇത് ആദ്യം. 2 കിലോഗ്രാം ഭാരമുള്ള ഈ കൂറ്റന്‍ മോമോയില്‍ രുചികരമായ പച്ചക്കറികളും മോസറെല്ല ചീസും ഭക്ഷ്യയോഗ്യമായ 24 കാരറ്റ് സ്വര്‍ണ്ണവും നിറച്ചിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മൂന്ന് തരം സോസുകള്‍, ഒരു മയോ ഡിപ്പ്, ഓറഞ്ച് പുതിന മോയീറ്റോ, മധുരത്തിന് രണ്ട് ചെറിയ ചോക്ലേറ്റ് മോമോ എന്നിവയടങ്ങുന്നതാണ് ബാഹുബലി ഗോള്‍ഡ് മോമോ. 6 മുതല്‍ 8 പേര്‍ക്ക് ഇത് കഴിക്കാം എന്ന് ദിശ പറയുന്നു. 1299 രൂപയാണ് ബാഹുബലി ഗോള്‍ഡ് മോമോയുടെ വില.
ഈ വര്‍ഷം മാര്‍ച്ചില്‍ മറ്റൊരു ഭീമന്‍ മോമോയും ശ്രദ്ധ നേടിയിരുന്നു. ഫുഡ് ബ്ലോഗ്ഗര്‍ അക്ഷിത് ഗുപ്തയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മോമോ എന്ന വിശേഷണവുമായി ഡല്‍ഹിയില്‍ നിന്നുള്ള ഈ മോമോ പരിചയപ്പെടുത്തിയത്. ഡല്‍ഹിയിലെ പട്ടേല്‍ നഗറിലുള്ള ഇന്‍ഡി മോമോ എന്ന് പേരുള്ള കടയില്‍ നിന്നുള്ള ഈ മോമോ പത്ത് സാധാരണ വലിപ്പമുള്ള മോമോകള്‍ ചേര്‍ത്ത് വച്ചാല്‍ എത്ര വലിപ്പമുണ്ടാകും അത്രയും വലുതാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker