ENTERTAINMENTBOLLYWOOD

ഇവര്‍ പോണ്‍ സ്റ്റാറുകള്‍… ഇവരുടെ ആസ്തി കണ്ടാല്‍ ഞെട്ടും

പോണ്‍ താരങ്ങളെ തെല്ല് അവജ്ഞയോടെയാണ് സദാചാര വാദികള്‍ ഉള്‍പ്പെടെ നോക്കിക്കാണുന്നത്. വരുമാനത്തിനായി അങ്ങനെ അധികമാളുകള്‍ തുനിഞ്ഞിറങ്ങാത്ത ഈ രംഗത്ത് നിന്ന് കോടികള്‍ വരുമാനം ഉണ്ടാക്കുന്നവര്‍ക്ക് ഇപ്പോള്‍ സമൂഹത്തിലുമുണ്ട് സ്വീകാര്യത. ഏറ്റവുമധികം വരുമാനം നേടുന്ന താരങ്ങളില്‍ അമേരിക്കന്‍ വംശജര്‍ മുന്നിലാണ്. ഇന്ത്യയില്‍ നിന്ന് ഈ രംഗത്ത് നിന്ന് രാജ്യാന്തര പ്രശസ്തി നേടിയ താരമാണ് സണ്ണി ലിയോണ്‍. ഈ മേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ചില താരങ്ങള്‍ മികച്ച സംരംഭകരുമാണ്.
മുന്‍ അഡല്‍റ്റ് താരവും സംരംഭകയുമൊക്കെയാണ് ജെന്ന ജെയിംസണ്‍. 36 കോടി രൂപയിലേറെയാണ് ആസ്തി. മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഒരു ബിസിനസ്സ് വനിതയുമാണ് . അഡള്‍ട്ട് സിനിമകളില്‍ നിന്ന് തന്നെയാണ് സമ്പാദ്യത്തിന്റെ ഭൂരിഭാഗവും. ക്ലബ് ജന്ന എന്ന പേരിലെ ഒരു അഡല്‍റ്റ് കമ്പനിയും ഇവരുടെ പേരിലുണ്ട്. ചിത്രങ്ങളും വീഡിയോകളും മാത്രമല്ല റിലേഷന്‍ഷിപ്പ് ഉപദേശങ്ങളും, സ്റ്റോക് റെക്കമെന്‍ഡേഷനും ഒക്കെ ഇവര്‍ നല്‍കുന്നുണ്ട്. സ്വന്തം വെബ് സാമ്രജ്യത്തിലൂടെ അഡല്‍റ്റ് താരങ്ങള്‍ക്കുള്ള വസ്ത്രങ്ങളും വിറ്റഴിച്ച് ഈ രംഗത്ത് പണം ഉണ്ടാക്കാനുള്ള എല്ലാ സാധ്യതകളും വിനിയോഗിക്കുന്ന ഒരു താരമാണവര്‍.
ഈ രംഗത്ത് നിന്ന് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന മറ്റൊരു താരമാണ് ടെറപാട്രിക്. 72 കോടി രൂപയിലേറെയാണ് വരുമാനം. ടെറാവിഷന്‍ എന്ന പേരില്‍ ഒരു കമ്പനിയും ഇവരുടെ പേരിലുണ്ട്. 10 വയസില്‍ അമ്മ ഉപേക്ഷിച്ച് പോയ ഇവരുടെ സമ്പാദ്യം മുഴുവനും ഈ രംഗത്ത് നിന്നാണ്. അമേരിക്കന്‍ താരവും മോഡലു കൂടെയാണിവര്‍. ബാര്‍ബിസണ്‍ സ്‌കൂള്‍ ഓഫ് മോഡലിംഗില്‍ പാട്രിക് വാരാന്ത്യ ക്ലാസുകള്‍ എടുത്തിരുന്നു. പിന്നീട് ജാപ്പനീസ് മോഡലിംഗ് ഏജന്‍സിയിലൂടെ 14ാം വയസ്സില്‍ മോഡലിങ് രംഗത്ത് എത്തുകയായിരുന്നു. മോഡലിങ്ങില്‍ നിന്നുമുണ്ട് വരുമാനം.
കനേഡിയന്‍ നടനും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ പീറ്റര്‍ നോര്‍ത്ത് അഡല്‍റ്റ് സ്റ്റാറായി തിളങ്ങിയ താരമാണ്. ഏകദേശം 100 കോടി രൂപയ്ക്ക് അടുത്താണ് ആസ്തി. അദ്ദേഹത്തിന്റെ ആസ്തി .കാലി ഫോര്‍ണിയയില്‍ നിന്ന് ചലച്ചിത്രമേഖലയില്‍ എത്തിയ താരം ‘അനല്‍ അഡിക്റ്റ്‌സ്’, ‘നോര്‍ത്ത് പോള്‍’ എന്നീ രണ്ട് സീരീസ് സംവിധാനം ചെയ്ത് പ്രശസ്തനായി.. നിര്‍മ്മാണ കമ്പനിയായ നോര്‍ത്ത്സ്റ്റാര്‍ അസോസിയേറ്റ്‌സിന്റെ സ്ഥാപകനും ഉടമയുമാണ്.നോര്‍ത്ത്‌പോള്‍ എന്റര്‍ടെയ്ന്റ്‌മെന്റ് എന്ന പേരിലെ കമ്പനിയും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker