കൊച്ചി : രാജ്യത്ത് അതിവേഗം വളരുന്ന കാര്‍ നിര്‍മ്മാതാക്കളില്‍ ഒന്നായ കിയ ഇന്ത്യ, EV6-ന് ഇന്ത്യയിലെ വില 59.95 ലക്ഷം രൂപ മുതല്‍ ആണെന്ന് അറിയിച്ചു.
കിയ ഇന്ത്യയുടെ മാതൃ കമ്പനിയായ കിയ കോര്പ്പറേഷന് 2027 ഓടെ ആഗോള വിപണികളിലുടനീളം 14 BEV-I ലോഞ്ച് ചെയ്യുമെന്നുംഅറിയിച്ചു, ആഗോളതലത്തേ്ല് സുസ്ഥിര മൊബിലിറ്റിയില്‍ ഊന്നല്‍ നല്‍കാനുള്ള ഒരു വലിയ ചുവടുവയ്പ്പായിരിക്കും അത്. കിയ ഇന്ത്യ ഇന്ത്യന്‍ വിപണിയിലെ മറ്റ് EVകളെ വിലയിരുത്തുകയഅാണ്, കൂടാതെ 2025ല്‍ ലോഞ്ച് ചെയ്യുന്ന RV ബോഡി ടൈപ്പില്‍ ഇന്ത്യ കേന്ദ്രീകൃതമായ EV വികസിപ്പിക്കാനുള്ള അതിന്റെ പദ്ധതികള്‍ സ്ഥിരീകരിക്കുകയും ചെയ്തു.ഇന്ത്യക്കു വേണ്ടിയുള്ള ലോക്കലൈസ്ഡ് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുക എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി അടുത്ത 5 വര്‍ഷത്തേക്ക് 22.22 ആി USD ആണ് നീക്കിവെച്ചിരിക്കുന്നത്
ആഗോള വിപണികളില്‍ 2027 ആകുമ്പോഴേക്കും 14 BEV കള്‍ ലോഞ്ച് ചെയ്ത് കിയാ കോര്പ്പറേഷന്
ഇലക്ട്രിക് മൊബിലിറ്റി പുനര്നിര്വ്വചിക്കുംഇന്ത്യക്കായി സമര്‍പ്പിതമായ അ RV-EV വികസിപ്പിച്ചു വരികയാണ്; 2025 ഓടെ ലോഞ്ച് ചെയ്യും, മറ്റ് EV കള്‍ വിലയിരുത്തുകയും ചെയ്യും
59.95 ലക്ഷം രൂപ വിലയില്‍ EV6 ലോഞ്ച് ചെയ്യുന്നതോടെ കമ്പനി ഇന്ത്യയിലെ EV പ്രയാണത്തിന് തുടക്കം കുറിക്കുകയാണ്
EV6 ന് 355 ബുക്കിംഗ് ലഭിച്ചിട്ടുണ്ട്, അത് 2022 ലേക്ക് പ്ലാന്‍ ചെയ്തതിലും 3.5 മടങ്ങാണ്..