ബെംഗളൂരു: ഐപിഎല്‍ 2022 സീസണ് മുമ്പുള്ള മെഗാതാരലേലത്തില്‍ മികച്ച വില സ്വന്തമാക്കി മാര്‍ക്വി താരങ്ങള്‍. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു.
ഇതുവരെയുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നേടിയത് ഇഷാന് കിഷനാണ്. 15.25 കോടിക്ക് താരത്തെ മുംബൈ ഇന്ത്യന്‍സ് തിരികെയെത്തിച്ചു. താരത്തിനായി മുംബൈയും ഹൈദരാബാദും തമ്മില്‍ കടുത്ത പോരാട്ടം നടന്നു.
12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് മാര്‍ക്വി താരങ്ങളില്‍ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2 കോടിയായിരുന്നു അയ്യരുടെ അടിസ്ഥാന വില. ഹര്‍ഷല്‍ പട്ടേലിനെ 10.75 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തിരികെ ടീമിലെത്തിച്ചു. അതേസമയം ദേവ്ദത്ത് പടിക്കലിനെ 7.75 കോടിക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി.
കാഗിസോ റബാദയെ 9.25 കോടിക്ക് പഞ്ചാബ് കിങ്സും പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.
ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ തന്നെ ലേലം ആരംഭിച്ചു. 2018 മുതല്‍ താരലേലം നടത്തുന്ന ഹ്യൂഗ് എഡ്മെഡെസ് തന്നെയാണ് മെഗാതാരലേലവും നിയന്ത്രിക്കുന്നത്. അതേസമയം ലേല നടപടികള്‍ക്കിടെ ഹ്യൂഗ് എഡ്മെഡെസ് തളര്‍ന്നുവീണത് ആശങ്ക പടര്‍ത്തി. ഉടന്‍ തന്നെ ഫ്രാഞ്ചൈസി ഉടമകളും മറ്റ് ജീവനക്കാരും അദ്ദേഹത്തിന് മെഡിക്കല്‍ സേവനം ലഭ്യമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
എഡ്മെഡെസിന് പകരം ഇപ്പോള്‍ ലേല നടപടികള്‍ നിയന്ത്രിക്കുന്നത് കമന്റേറ്റര്‍ ചാരു ശര്‍മയാണ്.
6.25 കോടിക്ക് ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തി. ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഈ സീസണില്‍ ടീമിനെ നയിക്കുക ഒരുപക്ഷേ ഡുപ്ലെസിയാകും.
ന്യൂസീലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടിനെ 8 കോടിക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. മനീഷ് പാണ്ഡെ 4.60 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലെത്തി. വെസ്റ്റിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയയെ 8.50 കോടിക്ക് രാജസ്ഥാന് റോയല്‍സ് ടീമിലെത്തിച്ചു. റോബിന് ഉത്തപ്പയെ 2 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി.
സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്ന, ഡേവിഡ് മില്ലര്‍, ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന് എന്നിവരെ ആദ്യ ശ്രമത്തില്‍ ആരും വാങ്ങിയില്ല.
ഇംഗ്ലണ്ട് താരം ജേസണ്‍ റോയിയെ 2 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ഡ്വെയ്ന്‍ ബ്രാവോയെ 4.40 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് തിരിച്ചെത്തിച്ചു. നിതീഷ് റാണയെ 8 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തിരികെ ടീമിലെത്തിച്ചു.
ജേസണ്‍ ഹോള്‍ഡര്‍ 8.75 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലെത്തിയപ്പോള് ദീപക് ഹൂഡയെ 5.75 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി.