BUSINESSBANKING

ഇസാഫ് ബാങ്ക് മുന്‍ഗണനാ ഓഹരി വില്‍പ്പനയിലൂടെ 162 കോടി സമാഹരിച്ചു

കൊച്ചി: മുന്‍ഗണനാ ഓഹരി വില്‍പ്പനയിലൂടെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 162 കോടി രൂപ സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകരുള്‍പ്പെടെ യോഗ്യരായ (എച്.എന്‍.ഐ) നിക്ഷേപകര്‍ക്കു വേണ്ടി ആകെ 2.18 കോടി രൂപയുടെ ഓഹരികളാണ് മുന്‍ഗണനാ വിഭാഗത്തില്‍ നീക്കിവച്ചിരുന്നത്. 75 രൂപയായിരുന്നു പ്രതിഓഹരി വില. 2020 സെപ്റ്റംബര്‍ 30ലെ ബുക്ക് വാല്യൂ അനുസരിച്ച് പ്രീ ഇഷ്യു ഓഹരി വില 2.64 മടങ്ങും പോസ്റ്റ് ഇഷ്യു 2.45 മടങ്ങുമായിരുന്നു.

ഭസമാഹരിച്ച അധിക മൂലധനം ബാങ്കിന്റെ മൂലധന പര്യാപ്തത 250 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി കൂടുതല്‍ ശക്തിപ്പെടുത്തുകയും 2022 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ട വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ) ഇപ്പോഴത്തെ ആശ്വാസകരമായ മൂലധന നിലയും വിപണി സാഹചര്യവും കണക്കിലെടുത്ത് മാറ്റിവയ്ക്കാനും തീരുമാനിച്ചുഭ ഇസാഫ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. ദുഷ്‌ക്കരമായ സമയത്തും നിക്ഷേപകര്‍ കാണിക്കുന്ന അനുകൂല പ്രതികരണം വലിയ ലക്ഷ്യങ്ങള്‍ നേടാന്‍ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button