ലെബനന്‍: ഇസ്രയേലിനെതിരെ ആദ്യ ഘട്ട തിരിച്ചടി പൂര്‍ത്തിയാക്കിയതായി ഹിസ്ബുള്ള. റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരകേന്ദ്രങ്ങളും പൊതു ഇടങ്ങളും അടച്ചു. ഹിസ്ബുള്ള കമാന്‍ഡറുടെ കൊലപാതകത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് ഹിസ്ബുള്ളയുടെ അവകാശവാദം. ഞായറാഴ്ച രാവിലെ മുതല്‍ ആയിരക്കണക്കിന് റോക്കറ്റുകളാണ് നിര്‍വീര്യമാക്കിയതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.
മൂന്ന് ഹിസ്ബുള്ള അംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് അമാല്‍ മൂവ്‌മെന്റ് അവകാശപ്പെട്ടത്. 320 റോക്കറ്റുകളും ഡ്രോണുകളും ഹിസ്ബുള്ള കമാന്‍ഡറുടെ കൊലപാതകത്തിന് പകരമായി ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായാണ് ഹിസ്ബുള്ള അവകാശപ്പെട്ടതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. ഇരുരാജ്യങ്ങളും യുദ്ധത്തിലേക്ക് എത്തുമോയെന്ന ഭീതി നിലനില്‍ക്കുന്നതിനിടയിലാണ് നിലവിലെ ആക്രമണം. ഗാസയിലെ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ നിത്യേന എന്ന രീതിയില്‍ ഇസ്രയേല്‍ ലെബനന്‍ അതിര്‍ത്തിയില്‍ ഇത്തരം ആക്രമണങ്ങള്‍ പതിവാണ്.
പലസ്തീന് പിന്തുണ പ്രഖ്യാപിച്ചാണ് ഹിസ്ബുള്ളയുടെ ആക്രമണം. ഹമാസ്, ഹിസ്ബുള്ള എന്നിവയെ ഭീകരവാദ സംഘടനയായി ഇസ്രയേലും ബ്രിട്ടനും മറ്റ് നിരവധി രാജ്യങ്ങളും പ്രഖ്യാപിച്ചവയാണ്. കഴിഞ്ഞ ഒക്ടോബറിന് ശേഷം 560ലേറെ പേരാണ് ലെബനോനില്‍ കൊല്ലപ്പെട്ടതെന്നാണ് ആരോഗ്യമന്ത്രാലയം വിശദമാക്കുന്നത്. ഇതില്‍ ഹിസ്ബുള്ള തീവ്രവാദികളും 26 സാധാരണക്കാരും 23 സൈനികരുമുണ്ടെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. അതിര്‍ത്തി മേഖലകളില്‍ 200000 പേരാണ് ചിതറിപ്പാര്‍ക്കേണ്ടി വന്നതെന്നാണ് യുഎന്‍ വിശദമാക്കുന്നത്.
2006ന് ശേഷം ഹിസ്ബുള്ള നടത്തിയ ഏറ്റവും തീവ്രമായ ആക്രമണമാണ് ഞായറാഴ്ച നടന്നതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ദക്ഷിണ ലെബനന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലയില്‍ നൂറോളം യുദ്ധ വിമാനങ്ങള്‍ ആയിരക്കണക്കിന് റോക്കറ്റുകള്‍ തകര്‍ത്തതായാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.
67 1 minute read