BREAKINGKERALA
Trending

ഇസ്രായേലിനൊപ്പം ഇന്ത്യ നില്‍ക്കുന്നത് അമേരിക്കയുടെ താല്‍പര്യം,ഇന്ത്യയുടെ നിലപാട് ജനങ്ങള്‍ക്ക് അപമാനമെന്ന് പിണറായി

ആലപ്പുഴ: ഇസ്രേയലിനൊപ്പം ഇന്ത്യ നില്‍ക്കുന്നത് അമേരിക്കയുടെ താല്‍പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഇന്ത്യയുടെ നിലപാട് ജനങ്ങള്‍ക്ക് അപമാനമാണ്.പലസ്തീന്‍ ജനതയെ ഇസ്രായേല്‍ കൊന്നൊടുക്കുന്നു.ഇന്ത്യ സാമ്രാജ്യത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ ഗാന്ധി അടുത്തിടെ അമേരിക്ക സന്ദര്‍ശിച്ചു.രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അമേരിക്കയെ പ്രീണിപ്പിക്കുന്നത് ആണ്.പുന്നപ്ര വയലാര്‍ സമര വാരാചരണം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
..സ്വാതന്ത്യ്ര സമരത്തില്‍ ഒരു പങ്കും വഹിക്കത് ആളുകളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്.കൊടിയ പീഡനങ്ങള്‍ നേരിട്ട് നിരവധി പേര്‍ ജയിലില്‍ കിടന്നിട്ടുണ്ട്.സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ എത്തിയപ്പോ ആദ്യം ചെയ്തന് മാപ്പ് എഴുതി നല്‍കിയതാണ്.അദ്ദേഹത്തെ ആണ് ചിലര്‍ വീര്‍ സവര്‍ക്കര്‍ എന്ന് വിളിക്കുന്നത്.ബ്രിട്ടീഷ്‌കാര്‍കൊപ്പമായിരുന്നു സംഘപരിവര്‍
ആ ചരിത്രം തിരുത്തിയെഴുതാനാണ് ഇന്ന് കേന്ദ്രം ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു
വയനാട് ദുരന്തം രാജ്യം കണ്ട വലിയ ദുരന്തമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രി വന്നപ്പോള്‍ മുതല്‍ പാക്കേജ് ആവശ്യപ്പെടുന്നു. ഇതുവരെ സഹായം ലഭിച്ചിട്ടില്ല. വയനാടിന് ശേഷം ദുരന്തം സംഭപ്പിച്ച സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കി. നമുക്കും നഹായത്തിന് അര്‍ഹതയുണ്ട്. അര്‍ഹമായത് കിട്ടുമെന്നാണ് കേന്ദ്ര മന്ത്രി കൊച്ചിയില്‍ പറഞ്ഞത്. ഇതുവരെ പ്രതികരണമുണ്ടായില്ല. സഹായമുണ്ടായില്ല. മുന്‍പും സഹായം നിഷേധിച്ച അവസരമുണ്ട്. കടുത്ത അമര്‍ഷവും പ്രതിഷേധവുമുണ്ട്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസം ഉടന്‍ സാധ്യമാക്കും. പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സഹായിക്കുന്നവരുവായി ചര്‍ച്ച നടത്തും. കേന്ദ്രം സഹായിച്ചില്ലെങ്കിലും വയനാട്ടിലെ ജനങ്ങളെ കൈവിടില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറി വരുകയാണ്. വോട്ടിന് വേണ്ടി വര്‍ഗീയതയോട് സന്ധി ചെയ്യില്ല. വര്‍ഗീയതയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനാകില്ല. ആര്‍ എസ് എസ് ശാഖക്ക് കാവല്‍ നിന്ന പ്രസിഡന്റും
ഗോള്‍വാള്‍ക്കര്‍ക്ക് മുന്നില്‍ വണങ്ങിയ പ്രതിപക്ഷ നേതാവുമാണ് കേരളത്തില്‍ തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Related Articles

Back to top button