BREAKING NEWSENTERTAINMENTLATESTNATIONAL

‘ഇസ്ലാം മതത്തില്‍ സംഗീതം ഹറാം’;പ്രശസ്ത റാപ്പര്‍ റുഹാന്‍ അര്‍ഷാദ് സംഗീത ജീവിതം ഉപേക്ഷിച്ചു

ഹൈദരാബാദ്: മിയാ ഭായ് എന്ന ഹിറ്റ് റാപ്പിലൂടെ പ്രശസ്തനായ ഹൈദരാബാദി റാപ്പര്‍ റുഹാന്‍ അര്‍ഷാദ് സംഗീത ജീവിതം ഉപേക്ഷിച്ചു. സംഗീതം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ലായെന്ന് വിശ്വസിക്കുന്നതിനാലാണ് സംഗീത ലോകത്ത് നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് റുഹാന്‍ പറഞ്ഞു.
അല്ലാഹുവില്‍ നിന്നുള്ള ‘ഹിദായത്ത്’ പ്രകാരമാണ് സംഗീതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും സംഗീതം കൊണ്ട് മാത്രമാണ് തനിക്ക് ജീവിതത്തില്‍ ഉയര്‍ന്ന പദവിയിലെത്താന്‍ കഴിഞ്ഞതെന്നും അര്‍ഷാദ് പറഞ്ഞു
തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് റുഹാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. സംഗീതത്തിലൂടെ മികച്ച കരിയര്‍ പടുത്തുയര്‍ത്താന്‍ പറ്റിയതില്‍ നന്ദിയുള്ളവനാണ്. എന്നിരുന്നാലും, ഇപ്പോള്‍ സംഗീതവുമായി ബന്ധപ്പെട്ട ഒന്നിലും സ്വയം ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണെന്ന് റുഹാന്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker