LATESTKERALA

ഇ ശ്രീധരനെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് ഡീല്‍ നടത്തി; ആരോപങ്ങളില്‍ കുഴഞ്ഞ് ബിജെപി

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബിജെപി. കൊടകര കുഴല്‍പ്പണക്കേസും സികെ ജാനുവുമായി ബന്ധപ്പെട്ട വിവാദവുമെല്ലാം വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോള്‍ പുതിയ ആരോപണം ഉന്നത നേതാവിനെതിരെ ഉയര്‍ന്നിരിക്കുകയാണ്. പാലക്കാട്ടു നിന്നു മത്സരിച്ച മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പ്പിക്കാനും ബിജെപിയില്‍ ഒരു വിഭാഗം ശ്രമിച്ചെന്നാണ് ആരോപണം.

ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് ഡീല്‍ നടത്തിയതായാണ് ദേശീയ നേതൃത്വത്തിനു പരാതി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40,074 വോട്ടോടെ ബിജെപി ചരിത്രത്തിലാദ്യമായി രണ്ടാമതെത്തിയ മണ്ഡലത്തില്‍ പുതുതായി 7322 വോട്ടുകള്‍ കൂടി ബിജെപി ചേര്‍ത്തിരുന്നു. ഈ 47,500 വോട്ടുകള്‍ക്കപ്പുറം ഇ. ശ്രീധരന്റെ ജനപിന്തുണയില്‍ ലഭിക്കേണ്ട വോട്ടുകള്‍ കൂടി പരിഗണിക്കുമ്പോള്‍ 60,000 വോട്ടുകള്‍ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ എതിര്‍ സ്ഥാനാര്‍ഥിയുമായി ഉന്നത നേതാവ് ഡീലുണ്ടാക്കിയെന്നാണ് രഹസ്യ പരാതിയില്‍ ആരോപിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ മുന്‍കൈയെടുത്തു മത്സരിച്ച ശ്രീധരന്‍ മികച്ച മത്സരമാണ് കാഴ്ചവെച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker