BREAKING NEWSHEALTH

ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരില്‍ കോവിഡ് ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം

പുകവലി ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും, കോവിഡ് 19 അണുബാധയ്ക്കും കാരണമാക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, ഈയടുത്ത് എലികളില്‍ നടത്തിയ ഒരു പുതിയ പഠനം അനുസരിച്ച് ഇ-സിഗരറ്റ് ഉപയോഗിക്കുന്നതും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും കോവിഡ് 19 അണുബാധയ്ക്കും കാരണമാകുന്നുവെന്ന് കാണിക്കുന്നു.
ഫിലാഡല്‍ഫിയയിലെ തോമസ് ജെഫേഴ്‌സണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരില്‍ ഒരാള്‍ ഉള്‍പ്പെടെയുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍, ഇ-സിഗരറ്റ് പുകക്ക് വിധേയരായ എലികളുടെ ശ്വാസകോശകലകളില്‍ വീക്കം ഉണ്ടെന്നും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയുന്നുവെന്നും തെളിയുകയുണ്ടായി. ഇത് ‘വാപ്പിംഗിന്റെ’ അപകടങ്ങളെക്കുകുറിച്ച് സൂചിപ്പിക്കുന്നു.
ഇ – സിഗരറ്റിലെ പുകയില്‍ അടങ്ങിയ നിക്കോട്ടിന്‍ കോവിഡ് ബാധയേല്‍ക്കുന്ന കോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്നതുകൊണ്ട് തന്നെ പുതിയ കണ്ടെത്തല്‍ മനുഷ്യരിലും വളരെ പ്രസക്തമാണ്. ‘ഞങ്ങളുടെ കണ്ടെത്തലുകള്‍ മനുഷ്യരുടെ ശ്വാസകോശത്തില്‍ എയ്‌സ് 2 ലെവലില്‍ വ്യാപിക്കുന്നതിന്റെ കാരണത്തെപ്പറ്റിപ്പറയുന്നത് യുക്തിസഹമാണ്’ ട്രാന്‍സ് ലേഷണല്‍ മെഡിസിനായുള്ള വാഴ്‌സിറ്റി സെന്ററില്‍ നിന്നുള്ള പവന്‍ ശര്‍മ്മ പറഞ്ഞു.
‘എയ്‌സ് 2ന്റെ സമാനമായ ഒരു ഇന്‍ഡക്ഷന്‍ കണ്ടാല്‍, കോവിഡ് 19 അപകടസാധ്യത ഉണ്ടാക്കുന്ന ഘടകമായി മാറുന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ ഇത് നല്‍കുന്നു. മാത്രമല്ല ജനങ്ങള്‍ക്കിടയില്‍ ഈ അണുബാധ എങ്ങനെ തടയാമെന്നും ലഘൂകരിക്കാമെന്നും മനസിലാക്കാന്‍ ഇത് സഹായിക്കും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്‍വെസ്റ്റിഗേറ്റീവ് മെഡിസിന്‍ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
പരീക്ഷണത്തിന്റെ ഭാഗമായി ഗവേഷകര്‍ പെണ്‍എലികളെയും ആണ്‍ എലികളെയും ഒരു ഓട്ടോമേറ്റഡ് സിസ്റ്റത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു പെട്ടിയില്‍ സൂക്ഷിച്ചു. കൃത്യമായി നിയന്ത്രിത അളവിലുള്ള ഇ- സിഗരറ്റ് പുക നിക്കോട്ടിന്‍ ഉപയോഗിച്ചോ അല്ലാതെയോ ഒരു ദിവസം രണ്ടു നേരം എന്ന കണക്കില്‍ 30 മിനിറ്റ് നേരം 21 ദിവസത്തേക്ക് നല്‍കുകയുണ്ടായി.
മുറിയിലെ വായു ശ്വസിക്കുന്ന എലികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇസിഗരറ്റ് പുകയ്ക്ക് വിധേയമാകുന്ന ആണും പെണ്ണും എലികളിലെ ശ്വാസകോശത്തിലെ എയ്‌സ് 2 റിസപ്റ്ററിന്റെ അളവ് വര്‍ദ്ധിച്ചു.
നിലവിലെ പഠനത്തില്‍ ഇത് പരീക്ഷിച്ചിട്ടില്ലെങ്കിലും, ഉയര്‍ന്ന അളവിലുള്ള എയ്‌സ് 2 റിസപ്റ്റര്‍ വൈറസിന് വായു മാര്‍ഗത്തിലേക്ക് പ്രവേശിക്കാനാവുന്നത് എളുപ്പമാക്കുമെന്നും ഇത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.
രസകരമെന്നു പറയട്ടെ, പുകയിലെ നിക്കോട്ടിന്റെ സാന്നിധ്യം പ്രത്യേകിച്ചും പുരുഷ എലികളില്‍ എയ്‌സ് 2 ന്റെ അളവ് വര്‍ദ്ധിപ്പിച്ചു. കോവിഡ് 19ന്റെ അപകടസാധ്യത ഘടകങ്ങളുടെ സങ്കീര്‍ണ്ണത മനസിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെങ്കിലും, ഈ ഫലം സ്ത്രീ പുരുഷന്മാരിലെ ശാരീരിക ലൈംഗിക വ്യത്യാസങ്ങളിലേക്ക് വെളിച്ചം വീശുന്നു. അതായത് പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ കോവിഡ് ബാധിതരാകാനുള്ള സാധ്യതയുണ്ടെന്നര്‍ത്ഥം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker