BUSINESSBUSINESS NEWS

ഈ ഓണക്കാലത്ത് പാനസോണിക് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു

കൊച്ചി:വൈവിദ്ധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ടെക്‌നോളജി കമ്പനിയായ പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ, ഉപഭോക്താക്കള്‍ക്കായി ‘ദി ഫെസ്റ്റിവല്‍ ഓഫ് ലൈഫ്’ ഓഫര്‍ പ്രഖ്യാപിച്ചു
ഒപ്പം കണ്‍സ്യൂമര്‍ അപ്ലൈയന്‍സുകളുടെ വിപുലമായ ശ്രേണി പുറത്തിറക്കുകയും ചെയ്തു. 4K, സ്മാര്‍ട്ട് ടിവി പോര്ഡട്ട്‌ഫോളിയോ ഉള്‍പ്പെടുന്ന എല്‍ഇഡി ടിവികളുടെ 20 പുതിയ മോഡലുകള്‍ പാനസോണിക്കിന്റെ വാഷിംഗ് മെഷീനുകളുടെ സ്മാര്‍ട്ട് ശ്രേണി, എണ്ണ ആവശ്യമില്ലാത്ത പാചകത്തിനുള്ള ഒരു 30 ലിറ്റര്‍ മൈക്രോവേവ് ഓവന്‍, വര്‍ദ്ധിച്ച സുരക്ഷയ്ക്കായി ഡബിള്‍ സേഫ്റ്റി ലോക്കുള്ള സൂപ്പര്‍ മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ദി ഫെസ്റ്റിവല്‍ ഓഫ് ലൈഫ് ഉപഭോക്താക്കള്‍ക്ക് അവരുടെ ഗൃഹോപകരണങ്ങള്‍ വാങ്ങാനും അപ്‌ഗ്രേഡ് ചെയ്യാനുമുള്ള ആവേശകരമായ ഓഫറുകളും സ്‌കീമുകളും ഉള്‍ക്കൊള്ളുന്നതാണ്. പാനസോണിക് ഗൃഹോപകരണങ്ങള്‍ വാങ്ങുമ്പോഴുള്ള പരമാവധി ക്യാഷ്ബാക്ക്, സൗകര്യപ്രദമായ ഫിനാന്‍സ് സ്‌കീമുകള്‍ വാറന്റി ആനുകൂല്യങ്ങള്‍, ആവേശകരമായ സമ്മാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 2022 ഓഗസ്റ്റ് 1 മുതല്‍ ഇന്ത്യയിലെ എല്ലാ അംഗീകൃത പാനസോണിക് സ്‌റ്റോറുകളില്‍ നിന്നും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇവ ലഭ്യമാകും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker