BREAKING NEWSLATESTNATIONAL

ഈ കെട്ടകാലത്ത് ആനയ്ക്കും വേണ്ടിവന്നു കോവിഡ് ടെസ്റ്റ്

ഊട്ടി മുതുമല ഫോറസ്റ്റ് ക്യാമ്പിലെ 28 ആനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. കഴിഞ്ഞ ആഴ്ച്ച ചെന്നൈയിലെ വണ്ടലൂര്‍ മൃഗശാലയില്‍ പെണ്‍സിംഹം കോവിഡ് ബാധിച്ച് മരിക്കുകയും 9 സിംഹങ്ങള്‍ക്കു കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
9 വയസ്സുള്ള നീലായെന്ന പെണ്‍ സിംഹമാണ് ചത്തത്. തുടര്‍ന്നാണ് ഇപ്പോള്‍ ആനകളെ പരിശോധനക്ക് വിധേയരാക്കിയത്.
ആനകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഉത്തര്‍പ്രദേശ് ഇസത്ത് നഗറിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രന്‍ ഇത് സംബന്ധിച്ച് ഉത്തരവിട്ടിരുന്നു.
ആനകളെ ചരിച്ച് കിടത്തിയതിനുശേഷം തുമ്പിക്കൈയിലൂടെയും വായിലൂടെയും വരുന്ന സ്രവമാണ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.
ഫോറസ്റ്റ് ക്യാമ്പിലെ 52 ആന പാപ്പാന്മാര്‍ക്കും 27 സഹായികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി. ഇവരുടെ താപനില പരിശോധിച്ച ശേഷം മാത്രമേ ആനകള്‍ക്ക് ആഹാരം നല്കാന്‍ അനുവദിക്കുകയുള്ളൂ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker