BREAKING NEWSNATIONAL

ഈ ദശാബ്ദം അവസാനത്തോടെ രാജ്യത്ത് 6 ജി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന 6 ജി ടെലികോം നെറ്റ് വര്‍ക്ക് ഈ ദശകത്തിന്റെ അവസാനത്തോടെ യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലികോം റെഗുലേറ്ററി അതോറിറ്റി (ടി.ആര്‍.എ.ഐ.) യുടെ രജതജൂബിലി ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 6 ജി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഒരു ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായും മോദി പറഞ്ഞു.
5 ജി നെറ്റ് വര്‍ക്ക് നിലവില്‍ വരുന്നതോടെ 450 ബില്യന്‍ ഡോളര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് വന്നുചേരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 3 ജി, 4 ജി ടെലികോം നെറ്റ് വര്‍ക്കുകളാണ് രാജ്യത്തുള്ളത്. മാസങ്ങള്‍ക്കുള്ളില്‍ 5 ജി സര്‍വീസ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.
ഇത് വെറും ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കല്‍ മാത്രമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5 ജി ടെക്‌നോളജി രാജ്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ ശുഭാത്മക മാറ്റങ്ങള്‍ കൊണ്ടുവരും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം ചരക്കുനീക്കം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയ്ക്കും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker