തൊട്ടടുത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കുറേയേറെ സിംഹങ്ങള്‍. അവിടെ ഒരു കിടക്കയില്‍ കിടന്നുറങ്ങാന്‍ നിങ്ങള്‍ക്ക് സാധ്യമാണോ? പേടിച്ച് മരിച്ചുപോകും എന്നാണോ? ഇതാ ഈ ഹോട്ടല്‍ അങ്ങനെയൊരു സൗകര്യമാണ് അതിഥികള്‍ക്ക് വേണ്ടി ഒരുക്കുന്നത്.
കെന്റിലെ പോര്‍ട്ട് ലിംപ്‌നെ ഹോട്ടല്‍ & റിസര്‍വിലെ ലയണ്‍ ലോഡ്ജിലാണ് ഇത്തരത്തിലുള്ള ഒരു സൗകര്യം ലഭ്യമാവുക. വളരെ ആഡംബരപൂര്‍ണമായ രാത്രി താമസമാണ് ഈ ലോഡ്ജ് ഓഫര്‍ ചെയ്യുന്നത്. @AMAZlNGNATURE എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ ലയണ്‍ ലോഡ്ജില്‍ നിന്നുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പലപ്പോഴും മൃ?ഗങ്ങളെയും കാടിനെയും ഒക്കെ കുറിച്ചുള്ള കൗതുകകരമായ വീഡിയോകള്‍ ഈ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്യാറുണ്ട്.
ഈ വീഡിയോയില്‍ ലയണ്‍ ലോഡ്ജില്‍ നിന്നുള്ള ഒരു മുറിയാണ് കാണുന്നത്. ആ മുറിക്കകത്ത് ഒരു കട്ടിലില്‍ ആളുമുണ്ട്. അതിന് തൊട്ടടുത്തായി കാണുന്നത് സിംഹങ്ങളെയാണ്. അവ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുന്നതും ഇരിക്കുന്നതും ഒക്കെ വീഡിയോയില്‍ കാണാം. എന്നാല്‍, അവ അടുത്ത് വരുമോ, അക്രമിക്കുമോ എന്നൊന്നും പേടിക്കേണ്ട കാര്യമില്ല കേട്ടോ. കാരണം അവ ചില്ലിട്ട കൂടിനകത്താണ് ഉള്ളത്.
ഈ ലയണ്‍ ലോഡ്ജുകള്‍ ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ് എന്നാണ് പറയുന്നത്. കൂടാതെ, സിംഹങ്ങള്‍ക്ക് യോജിച്ച തരത്തിലുള്ളതാണ് ഇവിടുത്തെ മൊത്തം സംവിധാനങ്ങള്‍ എന്നും പറയുന്നു. എന്തൊക്കെ പറഞ്ഞാലും, തൊട്ടടുത്ത് ഇങ്ങനെ സിംഹങ്ങള്‍ നടക്കുമ്പോള്‍ അവ ?ഗ്ലാസ് തകര്‍ത്ത് അടുത്തേക്ക് വരുമോ എന്ന് ഭയക്കാതെ ഉറങ്ങാനാവുന്നവര്‍ ശരിക്കും ധൈര്യശാലികള്‍ തന്നെയാണ് എന്ന് പറയേണ്ടി വരും.
എന്തായാലും ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു. ആ ഹോട്ടലില്‍ കഴിയാന്‍ ആ?ഗ്രഹം പ്രകടിപ്പിച്ചവരും പേടിയാണ് എന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്.
***