BUSINESSBANKING

ഈ സാമ്പത്തിക വര്‍ഷം ഇനിയും രണ്ട് തവണകൂടി പലിശനിരക്ക് വര്‍ധന പ്രതീക്ഷിക്കാം

കൊച്ചി: ഈ സാമ്പത്തിക വര്‍ഷം ഇനിയും രണ്ട് തവണ കൂടി പലിശ നിരക്ക് വര്‍ധന് പ്രതീക്ഷിക്കാമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍.
സാമ്പത്തിക വളര്‍ച്ച നിരക്ക് ഈ സാമ്പത്തിക വര്‍ഷം 7.2 ശതമാനമായി ശക്തമായ നിലയില്‍ തുടരുന്നത് എംപിസി ക്ക് കര്‍ശന പണ നയം തുടരാന്‍ സഹായിക്കും. വര്‍ഷാവസാനത്തോടെ റിപോ നിരക്ക് 6 ശതമാനം ആവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എം പി സി) പ്രഖ്യാപിച്ച പലിശ നിരക്ക് വര്‍ധനവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭവന വായ്പ തുടങ്ങിയ മിക്ക വായ്പകളും റിപോ നിറക്കുമായി ബന്ധപ്പെടുത്തിയത് കൊണ്ട് വായ്പകളുടെ പലിശ നിരക്കുകള്‍ വര്‍ധിക്കും. ഇ എം ഐ തവണകള്‍ വര്‍ധിക്കും. ഡെപ്പോസിറ് പലിശ നിരക്കുകള്‍ അല്പം കാലതാമസത്തോടെ മാത്രമേ വര്‍ധിക്കു. ബാങ്കുകളില്‍ ഇപ്പോഴും ഡെപ്പോസിറ്റ്കളും പണലഭ്യതയും കൂടുതലാണ് എന്നതാണ് വസ്തുത.
ഭുരിപക്ഷം വിദഗ്ധരും പ്രതീക്ഷിച്ച 0.35 % റിപോ നിരക്ക് വര്‍ധനവിനെക്കാള്‍ 0.15 ശതമാനം കൂട്ടി 0.5 ശതമാനം പലിശ നിരക്ക് വര്‍ധനവാണ് എംപിസി പ്രഖ്യാപിച്ചത്. വിലക്കയറ്റം ഇപ്പോഴും ഉയര്‍ന്ന നിലയിലാതു കൊണ്ട് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് എംപിസി കരുതുന്നു. പ്രക്ഷുബ്ധമായ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യന്‍ സമ്പാദ്വ്യവസ്ഥ ശക്തമാണെന്ന റിസര്‍വ് ബാങ്ക് ഗവെര്‍ണരുടെ പ്രഖ്യാപനം വിപണികള്‍ക്ക് ഉണര്‍വ് പകര്‍ന്നു.
അതേസമയംപ്രതീക്ഷകള്‍ക്കനുസൃതമായി തന്നെയാണ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് അര ശതമാനം വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര രംഗത്തെ അനിശ്ചിതത്വവും വിലക്കയറ്റത്തെ തുടര്‍ന്നുണ്ടായ വ്യാപാരക്കമ്മിയും ചേര്‍ന്നപ്പോള്‍ നിരക്കുവര്‍ദ്ധന ഒഴിവാക്കല്‍ പ്രയാസമായിരുന്നു.
കോവിഡിന് മുന്‍പത്തെ നിരക്കിലേക്ക് പലിശ എത്തിക്കഴിഞ്ഞു. വിലക്കയറ്റം ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്.
വിഭവശേഷി പരമാവധി ഉപയോഗിക്കും എന്നതും ബാങ്ക് വായ്പ ഉയരും എന്നുമുള്ള പരാമര്‍ശങ്ങള്‍ ബാങ്കുകളെ സംബന്ധിച്ച് പ്രതീക്ഷാകരമാണെന്ന് ഗ്രൂപ്പ് പ്രസിഡന്റ് & സിഎഫ്ഒ, ഫെഡറല്‍ ബാങ്ക് വെങ്കടരാമന്‍ വെങ്കടേശ്വരന്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker