BREAKING NEWSKERALALATEST

ഈ ഹെലികോപ്ടര്‍ നിര്‍മ്മിച്ചത് ആരാ? ‘ആരു ചെയ്തതാണെങ്കിലും സാധനം കലക്കി’; കെ സുരേന്ദ്രനെയും മകനെയും പരോക്ഷമായി പരിഹസിച്ച വികെ പ്രശാന്ത് എംഎല്‍എ

തൃശ്ശൂര്‍ : കൊടകര കള്ളപ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും മകന്‍ കെഎസ് ഹരികൃഷ്ണനെയും പരോക്ഷമായി പരിഹസിച്ച് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത്. ഉള്ളി കൊണ്ട് നിര്‍മ്മിച്ച ഹെലികോപ്ടറും അതിനൊപ്പം ചെറിയ ഉള്ളിയുമുള്ള ചിത്രമാണ് പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ആരു ചെയ്തതാണെങ്കിലും സാധനം കലക്കി’ എന്ന ക്യാപ്ഷനോടെയാണ് പ്രശാന്ത് ചിത്രം പങ്കുവച്ചത്.
ഈ ഹെലികോപ്ടര്‍ നിര്‍മ്മിച്ചത് ആരാണെന്ന ചോദ്യവും പ്രശാന്ത് ഉന്നയിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അതിനും മറുപടി ലഭിച്ചു. ശിഹാബ് എന്ന വ്യക്തിയാണ് ആ ഉള്ളി ഹെലികോപ്ടര്‍ താനും മക്കളും കൂടി നിര്‍മ്മിച്ചതാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.
പരിഹാസവുമായി കാനത്തില്‍ ജമീലയും രംഗത്തെത്തി. ‘ഉള്ളി പലവിധമുണ്ടല്ലോ…ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ ഇതിനെ ചെറിയ ഉള്ളി എന്നാണ് പറയാറ്. നിങ്ങളുടെ നാട്ടിലോ?’ എന്നാണ് ചെറിയ ഉള്ളിയുടെ പടം സഹിതമുള്ള കാനത്തില്‍ ജമീലയുടെ പോസ്റ്റ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker