അട്ടപ്പാടി: ടിഎല്‍എ കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയും തടഞ്ഞു. പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തടഞ്ഞത്. ഭൂമി ഉഴുതു കൃഷിയിറക്കാന്‍ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്. ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞത്.
എന്നാല്‍ വ്യാജ രേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്താന്‍ ചിലര്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്ത് നല്‍കുകയാണെന്ന് നഞ്ചിയമ്മ ആരോപിച്ചു. 19നു വിഷയം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിലാണ് നഞ്ചിയമ്മ മടങ്ങിയത്. അഗളി പ്രധാന റോഡരികിലെ നാല് ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കാന്‍ വേണ്ടിയാണ് നഞ്ചിയമ്മയും ബന്ധുക്കളും എത്തിയത്. തുടര്‍ന്നാണ് അട്ടപ്പാടി ട്രൈബല്‍ താലൂക്ക് തഹസില്‍ദാര്‍ പിഎ ഷാനവാസ് ഖാന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും അഗളി പൊലീസും സ്ഥലത്തെത്തി അവരെ തടഞ്ഞത്.
കന്തസാമി ബോയല്‍ എന്ന ആളും തന്റെ ഭര്‍ത്താവും തമ്മിലുള്ള ടിഎല്‍എ കേസില്‍ 2023ല്‍ അനുകൂല വിധിയുണ്ടെന്നുമാണ് നഞ്ചിയമ്മ പറയുന്നത്. തങ്ങള്‍ക്കനുകൂലമായ വിധി നില്‍ക്കേ തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി കൈവശപ്പെടുത്താന്‍ റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ചിലര്‍ക്ക് ഒത്താശ ചെയ്ത കൊടുക്കുകയാണെന്ന് നഞ്ചിയമ്മ ആരോപിച്ചു. ടിഎല്‍എ കേസുകളും അതിനുള്ള വിധികളും ഉദ്യോഗസ്ഥരും കോടതിയും പരിഗണിക്കുന്നില്ലെന്നും നഞ്ചിയമ്മ പറഞ്ഞു. വിഷയത്തില്‍ ഈ മാസം 19ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം അന്ത്മ തീരുമാനത്തിലേക്ക് എത്താമെന്ന് തീരുമാനിച്ചിരിക്കുന്നത്. താന്‍ ഇനിയും അവിടെ വരുമെന്നും കൃഷിയിറക്കുമെന്നും തനിക്ക് അവകാശപ്പെട്ട ഭൂമിയാണെന്നും നഞ്ചിയമ്മ വ്യക്തമാക്കി.
76 1 minute read