ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ പത്തുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. മിനി ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. മൊറോദാബാദ്- ആഗ്ര ഹൈവേയില്‍ കുണ്ടാര്‍ക്കി പൊലീസ് സ്റ്റേഷന് പരിധിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്നു വാഹനങ്ങളാണ് കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടതെന്ന് മൊറോദാബാദ് പൊലീസ് എസ്എസ്പി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചു.
Check Also
Close - ഇന്ധനവില വര്‍ധന; വാഹനപണിമുടക്ക് പൂരോഗമിക്കുന്നുMarch 2, 2021