KERALALATEST

‘ഉത്സവങ്ങള്‍ പഴയപടി നടത്താന്‍ അനുമതി വേണം’; ആന ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്

തൃശ്ശൂര്‍: ഉത്സവ നടത്തിപ്പിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആന ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്. ഉത്സവങ്ങള്‍ ഇല്ലാത്തതിനാല്‍ കലാകാരന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പട്ടിണിയിലാണ്. ഉത്സവങ്ങള്‍ പഴയപടി നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ആന ഉടമകള്‍ കത്ത് നല്‍കി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഉത്സവം ഇല്ലതായിട്ട് രണ്ട് വര്‍ഷമാണ്. മറ്റെല്ലാ മേഖലകളിലും നിയന്ത്രണങ്ങള്‍ നീക്കി വരുന്നു. എന്നാല്‍, ഉത്സവ നടത്തിപ്പില്‍ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. ഇതുമൂലം ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ മേഖകളിലും പ്രതിസന്ധിയാണ്. വാദ്യകലാകാരന്‍മാര്‍ പട്ടിണിയുടെ വക്കിലാണെന്നു ആന ഉടമകള്‍ പറയുന്നു. ക്ഷേത്രത്തിനകത്ത് അഞ്ച് ആനകളെ എഴുന്നള്ളിക്കാനാണ് നിലവില്‍ അനുമതി. ഇത് ഒഴിവാക്കി ഉത്സവങ്ങള്‍ പഴയപടി നടത്താന്‍ അനുമതി വേണമെന്നാണ് ആന ഉടമകളുടെ ആവശ്യം. മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകുമെന്നും ആന ഉടമകള്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker