ENTERTAINMENTMALAYALAM

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലും ബി.ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു

മോഹന്‍ലാല്‍, ലാലിന്റെ ത്രില്ലര്‍ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന് വേണ്ടി തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ. അടുത്ത ചിത്രത്തിനായി മൂവരും ഒന്നിക്കുകയാണ്. ദൃശ്യം 2 പൂര്‍ത്തിയായാലുടന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

മോഹന്‍ലാല്‍ ചിത്രങ്ങളായ മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഉണ്ണികൃഷ്ണന്‍. ഉദയ് കൃഷ്ണ-ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് ഇതാദ്യമായാണ്. ത്രില്ലറുകളുടെ സംവിധായകനാണ് ഉണ്ണിക്കൃഷ്ണനെങ്കിലും ഇത്തവണ ഗ്രാമാന്തരീക്ഷത്തില്‍ ഒരുക്കുന്ന ഒരു എന്റര്‍ടൈന്‍മെന്റ് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് സൂചന. നര്‍മ്മത്തിനും പ്രാധാന്യമുണ്ടാവും.
മലയാള സിനിമയിലെ ചില ശ്രദ്ധേയ താരങ്ങളും വേഷമിടും. മുഴുവന്‍ കാസ്റ്റും വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button